ad
Deshabhimani

print edition ബിവറേജസ് കോർപറേഷൻ സ്റ്റാഫ് അസോ. സംസ്ഥാന സമ്മേളനം; ലേബർ കോഡ് പിൻവലിക്കണം

TPR.jpg

കേരള സ്‌റ്റേറ്റ്‌ ബിവറേജസ് കോർപറേഷൻ സ്‌റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‍ണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 01:46 AM | 2 min read

തൊടുപുഴ: തൊഴിലാളി വിരുദ്ധ ലേബർ കോഡ് പിൻവലിക്കണമെന്ന് കേരള സ്‌റ്റേറ്റ്‌ ബിവറേജസ് കോർപറേഷൻ സ്‌റ്റാഫ് അസോസിയേഷൻ (സിഐടിയു) 20ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ബിവറേജസ് കോർപറേഷനും സിവിൽ സപ്ലൈസ് കോർപറേഷനും തമ്മിലുള്ള ലയന നടപടി അവസാനിപ്പിക്കുക, രാഷ്‍ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കാൻ അടിയന്തരമായി ഇടപെടുക, വിരമിക്കൽ പ്രായം 60 വയസായി ഏകീകരിക്കുക, ശമ്പള പരിഷ്‍കരണം 10 വർഷത്തിലൊരിക്കലാക്കിയ തീരുമാനം റദ്ദാക്കി അഞ്ചുവർഷത്തിലൊരിക്കൽ എന്ന പൂർവ സ്ഥിതിയിലാക്കുക, ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു.


സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അധികാരത്തിലെത്തി മൂന്ന് മാസമാകുമ്പോഴേക്കും യുഡിഎഫ് സർക്കാർ പരിപൂർണമായി ബിജെപിക്ക് വിധേയരായെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ അടിച്ചമർത്തലുകളിലൂടെയും കേരളത്തിലെ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ യുഡിഎഫിനെ ബിജെപി സഹായിക്കുന്നു. സ്‍പിരിറ്റ് ഉപയോഗിച്ച് നിർമിക്കുന്ന മദ്യം വീര്യം കുറഞ്ഞ മദ്യമെന്ന ലേബലിൽപെടുത്തി നികുതി കുറച്ചത് വൻകിട വിദേശമദ്യ മുതലാളിമാർക്ക് വേണ്ടിയാണ്. ഭീഷണിയിലൂടെ സംഘടനയിൽനിന്ന് രാജിവപ്പിച്ച് അവരുടെ സംഘടനയിൽ ചേർക്കുകയാണ്. ഇതിനെ നിശ്ചയദാർഢ്യത്തോടെ എതിർക്കാനാകണം– ടി പി രാമകൃഷ്‍ണൻ പറഞ്ഞു.


​ ആനത്തലവട്ടം ആനന്ദൻ നഗറിൽ (തൊടുപുഴ ഉത്രം റസിഡൻസി) ചേർന്ന സമ്മേളനത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ കെ ജയചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ എസ്‌ അശ്വതി രക്തസാക്ഷി പ്രമേയവും ആർ കാർത്തികേയൻ, ഒ വിജേഷ്‌ എന്നിവർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ വിജിത്ത് സ്വാഗതം പറഞ്ഞു. ഒ ശ്രീലത, എസ് അശ്വതി, കെ വിജിത്ത്, ആർ കാർത്തികേയൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.


സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ പി മേരി, ജില്ലാ പ്രസിഡന്റ്‌ ആർ തിലകൻ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി ആർ സോമൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി എസ്‌ അരുൺ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ ഷാജു കണക്കും അവതരിപ്പിച്ചു. സി കീർത്തി, എം ജി കൃഷ്‍ണകുമാർ, ജയപ്രകാശ്, ടി കെ കിരൺ (മിനുട്‍സ്), വി ബാലകൃഷ്‍ണൻ, രജിത് രാജു, രാധാകൃഷ്‍ണപിള്ള (പ്രമേയം) എന്നിവർ അംഗങ്ങളായ കമ്മിറ്റികൾ പ്രവർത്തിച്ചു. സംസ്ഥാന സെക്രട്ടറി എസ് സജീവ് നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home