ad
Deshabhimani

വിദ്യാർഥിസമരത്തിന്‌ പിന്തുണ

SFI

പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Jul 25, 2026, 12:54 AM | 1 min read

ആമ്പല്ലൂർ


ഡൽഹിയിൽ നടക്കുന്ന വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കർഷകസംഘം വില്ലേജ് കമ്മിറ്റി ആമ്പല്ലൂർ അരയൻകാവിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. ഏരിയ സെക്രട്ടറി ടി കെ മോഹനൻ ഉദ്ഘാടനം ചെയ്തു. പി എ അജേഷ് അധ്യക്ഷനായി. കെ ജി രഞ്ജിത്, കെ എൻ ശാന്തകുമാരി, എം കെ സുരേന്ദ്രൻ, പി കെ ജോസ്, ബിജോയ്കുമാർ, രമാദേവി എന്നിവർ സംസാരിച്ചു.


കവളങ്ങാട്


ഡൽഹിയിൽ നടക്കുന്ന വിദ്യാർഥിപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് അഷ്കർ കരീം അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ബേസിൽ ജെയിംസ്, കെ എസ് അമൽ എന്നിവർ സംസാരിച്ചു.


മൂവാറ്റുപുഴ


കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടത്തിയ പഠിപ്പുമുടക്കുസമരം പൂർണം. മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെയും യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ സമരം നടത്തി. ഏരിയ സെക്രട്ടറി അമൽ റെജി, ഏരിയ പ്രസിഡന്റ്‌ എസ് കാർത്തിക്, അക്ഷയ് കുമാർ, മുഹമ്മദ്‌ മാഹിൻ, ഗീവർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home