ad
Deshabhimani

വിദ്യാർഥി വേട്ടക്കെതിരെ രാത്രിയിലും എസ്‌എഫ്‌ഐ പ്രതിഷേധം

SFI

തിരുവനന്തപുരത്ത്‌ സെക്രട്ടറിയറ്റ്‌ മാർച്ചിന്‌ നേരെയുള്ള പൊലീസ്‌ അതിക്രമത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന നേതാക്കളെ അറസ്റ്റുചെയ്തതിനെതെിരെ 
എസ്‌എഫ്‌ഐ എറണാകുളത്ത്‌ നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Sep 04, 2026, 02:18 AM | 1 min read

കൊച്ചി


തിരുവനന്തപുരത്ത്‌ സെക്രട്ടറിയറ്റ്‌ മാർച്ചിന്‌ നേരെയുള്ള പൊലീസ്‌ അതിക്രമത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന നേതാക്കളെ അറസ്റ്റുചെയ്തതിനെതെിരെ എസ്‌എഫ്‌ഐ പ്രതിഷേധിച്ചു.


കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എസ്‌ കെ ആദർശ്‌, ടോണി കുര്യാക്കോസ്‌ എന്നിവരെയാണ്‌ ആശുപത്രിയിൽ കയറി പൊലീസ്‌ അറസ്റ്റുചെയ്തത്‌. പരിക്കേറ്റ വിദ്യാർഥികളെപോലും വേട്ടയാടുന്ന യുഡിഎഫ്‌ സർക്കാരിനെതിരെ രാത്രിയിലും പ്രതിഷേധം അലയടിച്ചു.


ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഹോസ്റ്റലിന്‌ മുന്നിൽ നിന്നാരംഭിച്ച മാർച്ച്‌ കെപിസിസി ജങ്‌ഷനിൽ സമാപിച്ചു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം നാസർ അബ്ദുൾ റഹ്മാൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ നവീൻ, അശ്വതി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home