ശുദ്ധമായ കുടിവെള്ളമില്ല: എസ്എഫ്ഐ പ്രതിഷേധിച്ചു

സംസ്‌കൃത സർവകലാശാലയിൽ ശുദ്ധമായ കുടിവെള്ളമില്ലാത്തതിൽ എസ്എഫ്ഐ വെള്ളം തിളപ്പിച്ച് പ്രതിഷേധിക്കുന്നു
കാലടി
സംസ്കൃത സർവകലാശാലയിൽ ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവത്തിൽ എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല അഡ്മിനി സ്ട്രേറ്റീവ് ബ്ലോക്കിനുമുന്നിൽ അടുപ്പുകൂട്ടി വെള്ളം തിളപ്പിച്ച് പ്രതിഷേധിച്ചു.
ഹോസ്റ്റലുകളിലെയും വിവിധ ക്യാമ്പസുകളിലെയും വാട്ടർ പ്യൂരിഫയറുകൾ തകരാറിലായതിനാൽ വിദ്യാർഥികൾക്ക് ലഭിക്കുന്നത് മലിനജലമാണ്. ഇത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യമുണ്ടായിട്ടും വാട്ടർ പ്യൂരിഫയറുകൾ നന്നാക്കാനോ അടിയന്തര നടപടി സ്വീകരിക്കാനോ സർവകലാശാല ഇതുവരെ തയ്യാറായിട്ടില്ലെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി.










0 comments