സംസ്‌കൃത സർവകലാശാല
എസ്എഫ്ഐ അനിശ്ചിതകാലസമരം അഞ്ചാംദിവസത്തിലേക്ക്

ഡൽഹിയിലെ വിദ്യാർഥി യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാലടി സംസ്കൃത സർവകലാശാലയിൽ എസ്‌എഫ്‌ഐ സംഘടിപ്പിച്ച തെരുവുനാടകം
കാലടി
പതിനെട്ടിന ആവശ്യങ്ങൾ ഉന്നയിച്ച് കാലടി സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ചാംദിവസത്തിലേക്ക്. സർവകലാശാലയിലെ ഗസ്റ്റ് അധ്യാപക നിയമനം സമയബന്ധിതമായി പൂർത്തിയാക്കുക, കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് യഥാസമയം സർട്ടിഫിക്കറ്റ് നൽകുക, അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക, വിസിയുടെ സേവനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സർവകലാശാല പ്രധാന കവാടത്തിൽ പന്തൽകെട്ടിയാണ് സമരം. ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധറാലി നടന്നു. തെരുവുനാടകവും അരങ്ങേറി.










0 comments