തീരദേശ വികസനം: തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം

കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ നടത്തിയ സെമിനാർ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
തീരദേശ, -ഉൾനാടൻ മത്സ്യമേഖലയിലെ വികസനസാധ്യതകൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് ഉൾനാടൻ മത്സ്യമേഖലാ സെമിനാർ.
കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന് കീഴിലുള്ള കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷനും (കടൽ–സിഎഡിഎഎൽ), എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്.
വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. മേയർ വി കെ മിനിമോൾ, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു അറക്കത്തറ, ‘കടൽ' ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, കെഎൽസിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, അക്വാകള്‍ച്ചര്‍ കേരള വികസന ഏജന്‍സി മാനേജിങ് ഡയറക്ടര്‍ ബി ഇഗ്നേഷ്യസ് മണ്‍റോ, ‘കടൽ’ വൈസ് ചെയര്‍മാന്‍ പ്ലാസിഡ് ഗ്രിഗറി, ഡയറക്ടര്‍ ഡോ. ഫാ. സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവർ സംസാരിച്ചു.
സുനില സിബി, ഷാജി കുറുപ്പശേരി, എം എസ് ആന്റണി, ജോസഫ് മാർട്ടിൻ, ബിജു ജോസി, ടി എ ഡാൽഫിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.










0 comments