ബാങ്ക് ദേശസാൽക്കരണ വാര്‍ഷികം: സെമിനാര്‍ സംഘടിപ്പിച്ചു

ബാങ്ക് ദേശസാൽക്കരണത്തിന്റെ 57–ാം വാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാർ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ബാങ്ക് ദേശസാൽക്കരണത്തിന്റെ 57-–ാം വാർഷികാചരണത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ബാങ്ക് ജീവനക്കാരുടെയും വിരമിച്ചവരുടെയും വേദിയാണ് സെമിനാർ സംഘടിപ്പിച്ചത്.
"ബാങ്ക് ദേശസാൽക്കരണം: നേട്ടങ്ങളും സമകാലിക വെല്ലുവിളികളും' വിഷയത്തില്‍ നടന്ന സെമിനാര്‍ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.
ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ട. കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബി ശ്രീകുമാർ അധ്യക്ഷനായി. എൻസിബിഇ ജില്ലാ സെക്രട്ടറി സി ജി ജിതിൻ, ഓൾ കേരള ബാങ്ക് റിട്ട. ഫോറം സംസ്ഥാന സെക്രട്ടറി കെ എസ് രമ, ജില്ലാ സെക്രട്ടറി ഇ കെ ഗോകുലൻ, ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം പി അബ്ദുൽനാസർ, ജില്ലാ സെക്രട്ടറി കെ ദാമോദരൻ നമ്പൂതിരി, ബെഫി ജില്ലാ സെക്രട്ടറി പി എം സോന എന്നിവർ സംസാരിച്ചു.








0 comments