മാർ അത്തനേഷ്യസ് ട്രോഫി
ആദ്യകളിയിൽ ജി വി രാജയ്‌ക്ക് ജയം

മാർ അത്തനേഷ്യസ് ട്രോഫി അഖിലേന്ത്യാ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റ് ഒളിംപ്യൻ അലക്സ് ആന്റണി ഉദ്ഘാടനം ചെയ്യുന്നു
ആലുവ
മാർ അത്തനേഷ്യസ് ട്രോഫി അഖിലേന്ത്യാ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ തിരുവനന്തപുരം ജി വി രാജ സ്പോർട്‌സ് സ്‌കൂൾ മറുപടിയില്ലാത്ത നാല് ഗോളിന് കെ പി എം മെട്രിക് ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി. 26ന് ആണ് ഫെനൽ. ആലുവ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ഒളിംപ്യൻ അലക്സ് ആന്റണി ഉദ്ഘാടനം ചെയ്തു. മാത്യൂസ് മാർ അന്തീമോസ് അധ്യക്ഷനായി.
ചെയർമാൻ എം ഒ ജോൺ ടൂർണമെന്റ് പതാക ഉയർത്തി. ഫാ. തോമസ് നങ്ങേലിമാലിൽ, ആലുവ നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. ദീപശിഖ ആലുവ ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾ നഗരം ചുറ്റി ഗ്രൗണ്ടിൽ എത്തിച്ചു. ദേശീയ ഗെയിംസിൽ ഫുട്ബോളിൽ ചാമ്പ്യന്മാരായ കേരളം ടീമിൽ അംഗമായ ടി എൻ അഫ്നാസ് ദീപം തെളിച്ചു.







0 comments