Deshabhimani

ജില്ലാ സീനിയർ ത്രോബോൾ

ഡിഡി സഭ കരിമ്പാടവും ഗുജറാത്തി സ്പോർട്സ് അക്കാദമിയും ചാമ്പ്യൻമാർ

District Senior Throwball

വനിതാ വിഭാഗം ജേതാക്കളായ മട്ടാഞ്ചേരി ഗുജറാത്തി സ്പോർട്സ് അക്കാദമി

വെബ് ഡെസ്ക്

Published on Nov 09, 2026, 03:52 AM | 1 min read

വരാപ്പുഴ


ജില്ലാ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ഡിഡി സഭ കരിമ്പാടവും ഗുജറാത്തി സ്പോർട്സ് അക്കാദമിയും ജേതാക്കൾ. പുരുഷവിഭാഗത്തിൽ മട്ടാഞ്ചേരി ഗുജറാത്തി സ്പോർട്സ് അക്കാദമിയെ പരാജയപ്പെടുത്തിയാണ് ഡിഡി സഭ കരിമ്പാടം ജേതാക്കളായത്. വനിതാ വിഭാഗത്തിൽ മട്ടാഞ്ചേരി ഗുജറാത്തി സ്പോർട്സ് അക്കാദമി തിരുവാണിയൂർ കൊച്ചിൻ റീഫൈനറീസ് സ്കൂളിനെ പരാജയപ്പെടുത്തി.


karimbadamപുരുഷ വിഭാഗം ജേതാക്കളായ ഡി ഡി സഭ കരിമ്പാടം


പുരുഷവിഭാഗത്തിൽ മട്ടാഞ്ചേരി ശ്രീ ഗുജറാത്തി വിദ്യാലയയും കൂവപ്പടി സെന്റ് ആൻസ് ക്ലബ്ബും മൂന്നാംസ്ഥാനം പങ്കിട്ടു. വനിതാവിഭാഗത്തിൽ കൂവപ്പടി സെന്റ്‌ ആൻസ് ക്ലബ്ബും വരാപ്പുഴ ഇസബെല്ല ഡി റോസിസ് സ്കൂളും മൂന്നാംസ്ഥാനം നേടി. മികച്ച കളിക്കാരായി കരിമ്പാടം ഡിഡി സഭയിലെ അനൈ മുരുകനെയും മട്ടാഞ്ചേരി ഗുജറാത്തി സ്പോർട്സ് അക്കാദമിയിലെ വി പി സ്നേഹയെയും തെരഞ്ഞെടുത്തു.


വരാപ്പുഴ ഇസബെല്ല ഡി റോസിസ് പബ്ലിക് സ്കൂളിൽ നടന്ന സമാപനത്തിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സിമ ജോർജ്, സ്കൂൾ മാനേജർ സിസ്റ്റർ മേരി വർഗീസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. ത്രോബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം കെ എം ഷാഹുൽ ഹമീദ് അധ്യക്ഷനായി. എറണാകുളം ത്രോബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് സ്റ്റാൻലി അരുൺ, എം എച്ച് ബിജു, പി എസ് അനീർ, പി ബി മോൻസി, ഷാജിൽ ജി ഗോപൻ എന്നിവർ സംസാരിച്ചു. 21, 22, 23 തീയതികളിൽ ഇസബെല്ല ഡി റോസിസ് സ്കൂളിൽ നടക്കുന്ന സംസ്ഥാന സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമുകളെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home