റവന്യു ജില്ലാ ശാസ്ത്രോത്സവം ഇന്ന് തുടങ്ങും

കൊച്ചി
റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവം തിങ്കളാഴ്ച മൂവാറ്റുപുഴയിൽ തുടങ്ങും. നിർമല ഹൈസ്കൂളിൽ രാവിലെ 10.30ന് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. 14 ഉപജില്ലകളിൽനിന്ന് 8000 വിദ്യാർഥികൾ പങ്കെടുക്കും.
രജിസ്ട്രേഷന്‍ ശനിയാഴ്ച പൂര്‍ത്തിയായി. ഐടി, ഗണിതശാസ്ത്ര മേളകൾ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസിൽ നടക്കും. സാമൂഹ്യശാസ്‌ത്രമേള എസ്എൻഡിപി എച്ച്എസ്എസിലും ശാസ്‌ത്രമേള നിർമല എച്ച്എസ്എസിലും പ്രവൃത്തിപരിചയമേള തർബിയത്ത് ട്രസ്റ്റ് വിഎച്ച്എസ്എസിലും വൊക്കേഷണൽ എക്സ്പോ ഗവ.മോഡൽ എച്ച്എസ്എസിലും നടക്കും.
ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻപേർക്കും ഭക്ഷണസൗകര്യം ഒരുക്കും. ഹരിത മാർഗരേഖപ്രകാരമാണ് ശാസ്ത്രോത്സവം. 10ന് വൈകിട്ട് 4.30ന് സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
മേഖലാ വൊക്കേഷണൽ സ്‌കിൽ ഫെസ്റ്റിനും ഇന്ന് തുടക്കം
എറണാകുളം റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി എറണാകുളം മേഖലാ വൊക്കേഷണൽ സ്കിൽ ഫെസ്റ്റും തിങ്കളാഴ്ച തുടങ്ങും.
മൂവാറ്റുപുഴ ഗവ. മോഡൽ വിഎച്ച്‌എസ്‌എസിൽ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രദർശന മത്സരവും തത്സമയ മത്സരവുമാണ് നടക്കുക. കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുളള സ്‌കൂളുകളിലെ 200ലേറെ വിദ്യാർഥികൾ പങ്കെടുക്കും. 19 ഇനങ്ങളിലാണ് മത്സരം. 65 ടീമുകൾ പങ്കെടുക്കും. കുട്ടികൾ നിർമിച്ച ഉൽപ്പന്നങ്ങൾ, നഴ്സറി ഫലവൃക്ഷത്തെകൾ, പൂച്ചെടികൾ, ടെറേറിയം, അലങ്കാര മത്സ്യങ്ങൾ, വസ്ത്രങ്ങൾ, വിവിധതരം ബുക്ക്, പേന തുടങ്ങിയവ കുറഞ്ഞവിലയിൽ സ്റ്റാളുകളിൽനിന്ന് വാങ്ങാം. വിവിധ കലാപരിപാടികളുമുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം. ചൊവ്വാഴ്ച സമാപിക്കും.








0 comments