സ്കൂട്ടർയാത്രികൻ തോട്ടിലേക്ക് വീണു

കരീത്തോട്ടിലേക്ക് വീണ സ്‌കൂട്ടർ അഗ്നി രക്ഷാസേന വടം കെട്ടി വലിച്ചു കയറ്റുന്നു
കൊച്ചി
സ്കൂട്ടർ യാത്രികൻ തോട്ടിലേക്ക് വീണു. കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ മാർട്ടിനാണ് വെണ്ണല പുതിയറോഡിന് സമീപം കരീത്തോട്ടിലേക്ക് സ്കൂട്ടറുമായി വീണത്. പരിക്കില്ല.
വെള്ളി പുലർച്ചെ അഞ്ചിനായിരുന്നു അപകടം. ജോലി കഴിഞ്ഞ് വെണ്ണലയിലുള്ള വീട്ടിലേക്ക് പോകവെ മാർട്ടിൻ ഉറങ്ങിപ്പോകുകയും സ്കൂട്ടർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിക്കും മതിലിനും ഇടയിലുള്ള ഭാഗത്ത് തോട്ടിലേക്ക് വീഴുകയുമായിരുന്നു. അതുവഴി പോയ ഓട്ടോ ഡ്രൈവർ തോട്ടിലേക്ക് എന്തോ വീഴുന്ന ശബ്ദംകേട്ട് നോക്കിയപ്പോഴാണ് മാർട്ടിനെ കാണുന്നത്. ഉടൻ അടുത്ത ജങ്ഷനിൽനിന്നും ആളുകളെ വിളിച്ച് മാർട്ടിനെ തോട്ടിൽനിന്ന് കയറ്റി. തൃക്കാക്കരയിൽ നിന്നും അഗ്നി രക്ഷാസേന എത്തിയാണ് വടം ഉപയോഗിച്ച് സ്‌കൂട്ടർ വലിച്ചു കയറ്റിയത്.










0 comments