അങ്കമാലി ഉപജില്ലാ ശാസ് ത്രമേള
സെന്റ് ജോസഫ്സ് കിടങ്ങൂർ ചാമ്പ്യന്മാർ

അങ്കമാലി ഉപജില്ലാ ശാസ് ത്രമേളയിൽ ചാമ്പ്യൻമാരായ കിടങ്ങൂർ സെന്റ് ജോസഫ് സ്കൂൾ വിദ്യാർഥികൾ ഭാരവാഹികളോടൊപ്പം
കാലടി
നീലീശ്വരത്ത് നടന്ന അങ്കമാലി ഉപജില്ലാ ശാസ്ത്രമേളയിൽ കിടങ്ങൂർ സെന്റ് ജോസഫ്സ് ഓവറോൾ ചാമ്പ്യന്മാരായി.
രണ്ടു ദിവസങ്ങളിലായി നടന്ന മേളയിൽ 3500 ഓളം വിദ്യാർഥികൾ പങ്കെടുത്തു. മലയാറ്റൂർ– നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജോയ് അവോക്കരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മിനി സേവ്യർ, സീന പോൾ, സിന്ധു സുരേഷ്, നിഷ പി രാജൻ, രേഖ രാജ്, ടി എൻ സദാശിവൻ എന്നിവർ സംസാരിച്ചു.









0 comments