ഉപജില്ലാ സ്കൂൾ കായികമേള ; മൂവാറ്റുപുഴയിൽ വീണ്ടും എബനേസർ ; കോതമംഗലത്ത് മാർ ബേസിൽതന്നെ

മൂവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ലാ സ്കൂൾ കായികമേള സമാപിച്ചു. 274 പോയിന്റ് നേടി വീട്ടൂർ എബനേസർ സ്കൂൾ മൂന്നാംവട്ടവും ചാമ്പ്യന്മാരായി. ഗെയിംസ് മത്സരങ്ങളിലും 59 പോയിന്റ് നേടി എബനേസർ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 199 പോയിന്റ് നേടിയ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും 124 പോയിന്റ് നേടി മൂവാറ്റുപുഴ തർബിയത്ത് സ്കൂൾ മൂന്നാംസ്ഥാനവും നേടി.
സമാപന സമ്മേളനം നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി എം അബ്ദുൾ സലാം അധ്യക്ഷനായി. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ നിസ അഷറഫ്, വാർഡ് കൗൺസിലർമാരായ ജിനു ആന്റണി, നെജില ഷാജി എഇഒ ജയശ്രീ, റവന്യു ജില്ലാ സ്പോർട്‌സ് സെക്രട്ടറി എൽദോ കുര്യാക്കോസ്, ഉപജില്ലാ സ്പോർട്സ് സെക്രട്ടറി കെ പി അസീസ്, എച്ച്എം ഫോറം കൺവീനർ എം കെ മുഹമ്മദ്, മൂവാറ്റുപുഴ ഗവ. മോഡൽ എച്ച്എസ്എസ് പ്രിൻസിപ്പൽ ദേവി ശർമിള, പ്രധാനാധ്യാപിക ഷമീന ബീഗം തുടങ്ങിയവർ സംസാരിച്ചു.
കോതമംഗലത്ത് മാർ ബേസിൽതന്നെ
എംഎ കോളേജ് മൈതാനത്ത് നടന്ന കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ കായികമേളയില്‍ കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ 471 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നിലനിർത്തി. കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ 190 പോയിന്റുമായി റണ്ണറപ്പായി. 90 പോയിന്റുള്ള കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് ഗേള്‍സ് ഹൈസ്കൂളാണ് മൂന്നാംസ്ഥാനത്ത്. സമാപന സമ്മേളനത്തില്‍ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ എ നൗഷാദ് സമ്മാനദാനം നിർവഹിച്ചു.
അഡ്വ. ജോസ് വര്‍ഗീസ് അധ്യക്ഷനായി. ഫാ. പി ഒ പൗലോസ്, ബിന്ദു വര്‍ഗീസ്, ബാബു കൈപ്പിള്ളില്‍, മത്തായികുഞ്ഞ് മഞ്ഞുമ്മേക്കുടി, മാര്‍ട്ടിന്‍ സൈമണ്‍, അജി തേക്കിലക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.










0 comments