Deshabhimani

മെട്രോ സഹോദയ കായികമേള


വിദ്യോദയ സ്കൂൾ ചാമ്പ്യന്മാർ

school

കൊച്ചി മെട്രോ സഹോദയ ജില്ലാ കായികമേളയിൽ വിജയികളായ തേവക്കൽ വിദ്യോദയ സ്കൂളിന് ഫാ. അഗസ്റ്റിൻ മാമ്പിള്ളി ട്രോഫി സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Nov 16, 2025, 12:37 AM | 1 min read

അങ്കമാലി

രണ്ടുദിവസങ്ങളിലായി അങ്കമാലി വിശ്വജ്യോതി സ്‌കൂളിൽ നടന്ന കൊച്ചി മെട്രോ സഹോദയ ജില്ലാ കായികമേള സമാപിച്ചു. 269 പോയിന്റുകളോടെ തേവക്കൽ വിദ്യോദയ

സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്‌ കരസ്ഥമാക്കി.


മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഇഎം സ്‌കൂൾ രണ്ടാംസ്ഥാനവും കൂനമ്മാവ് ചാവറ ദർശൻ സ്‌കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. നീന്തൽ മത്സരങ്ങളിൽ ആതിഥേയരായ വിശ്വജ്യോതി പബ്ലിക് സ്‌കൂൾ ഒന്നാംസ്ഥാനത്തെത്തി. മാഞ്ഞാലി റയാൻ ഇന്റർനാഷണൽ സ്‌കൂൾ രണ്ടാംസ്ഥാനം നേടി. സമാപന സമ്മേളനം കൊച്ചി മെട്രോ സഹോദയ ജനറൽ സെക്രട്ടറി കെ പി ഡിന്റോ ഉദ്ഘാടനം ചെയ്തു


. വിശ്വജ്യോതി സ്‌കൂൾ മാനേജർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. സ്‌പോർട്‌സ് കോ–ഓർഡിനേറ്റർ ഫാ. ജെയിംസ് ഏറനാട്ട് സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home