കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സ്കോളർഷിപ് വിതരണം ചെയ്തു

കേരളത്തിലെ സ്വകാര്യ ഐടിഐ വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പുകളുടെ സംസ്ഥാനതല വിതരണോദ്‌ഘാടനം കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ നിർവഹിക്കുന്നു
കാക്കനാട്
കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ കേരളത്തിലെ സ്വകാര്യ ഐടിഐ വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. പഠനത്തിൽ മികവ് പുലർത്തുന്നവരും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരുമായ 1000 വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിച്ചത്.
സംസ്ഥാനതല ഉദ്‌ഘാടനം പുല്ലൂർ സെന്റ് സേവ്യേഴ്‌സ് ഐടിഐയിൽ നടന്ന ചടങ്ങിൽ കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ നിർവഹിച്ചു. ഫൗണ്ടേഷൻ മാനേജർമാരായ ജി ദീപക്, സി കെ മനോജ്, പ്രിൻസിപ്പൽ ഫാ. യേശുദാസ് കൊടകരക്കാരൻ എന്നിവർ സംസാരിച്ചു.
സാങ്കേതിക വിദ്യാഭ്യാസരംഗത്ത് തൊഴിൽനൈപുണ്യമുള്ള യുവതലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ദ്വിവത്സര കോഴ്‌സുകളിൽ പഠിക്കുന്ന ഓരോ വിദ്യാർഥിക്കും രണ്ടുവർഷങ്ങളിലായി 35,000 രൂപവീതമാണ് സ്കോളർഷിപ്പായി ലഭിക്കുക. ആദ്യവർഷം 20,000 രൂപയും രണ്ടാംവർഷം 15,000 രൂപയുമാണ് വിതരണം ചെയ്യുന്നത്. പദ്ധതിക്കായി വർഷം 3.5 കോടി രൂപയാണ് ഫൗണ്ടേഷൻ വകയിരുത്തിയിരിക്കുന്നത്.









0 comments