ad
Deshabhimani

സ്കോളർഷിപ്‌ വിതരണംചെയ്‌തു

Scholarship distributed

കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സ്കോളർഷിപ്പുകളുടെ ജില്ലാതല വിതരണം പെരുന്പാവൂർ നഗരസഭ ചെയർപേഴ്സൺ കെ എൻ സംഗീത ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 24, 2026, 02:57 AM | 1 min read

പെരുമ്പാവൂർ


കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്, തൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന സ്കോളർഷിപ്പുകളുടെ ജില്ലാതല വിതരണവും അനുമോദന സമ്മേളനവും നടത്തി. 2025ലെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡും സമ്മാനിച്ചു.


പെരുന്പാവൂർ നഗരസഭാ ചെയർപേഴ്സൺ കെ എൻ സംഗീത ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എൻ എൻ കുഞ്ഞ് അധ്യക്ഷനായി. തൊഴിലാളികളുടെ 2024–25 വർഷത്തെ ക്ഷേമനിധി രസീതുകളുടെ വിതരണം എൽദോസ് കുന്നപ്പിള്ളി എംഎൽഎയും സ്കോളർഷിപ്പുകളുടെ വിതരണം ക്ഷേമനിധി ബോർഡ് അംഗം എം തങ്കച്ചനും ഏറ്റവും കൂടുതൽ സർവീസോടെ ജോലിയിൽനിന്ന്‌ വിരമിച്ച ചെത്തുതൊഴിലാളിക്കുള്ള അനുമോദനം ക്ഷേമനിധി ബോർഡ് അംഗം ടി എൻ രമേശനും കൂടുതൽ തെങ്ങിൻകള്ള് അളന്ന തൊഴിലാളിക്കുള്ള അനുമോദനം എൻ സി മോഹനനും നടത്തി.


ക്ഷേമനിധി വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ആർ സുനിൽകുമാർ, നഗരസഭ കൗൺസിലർ ഹയറുന്നിസ നസീർ, പി എൻ സീനുലാൽ, കെ ബി അറുമുഖൻ, മനീഷ് കാരിമറ്റം, എം എൻ മോഹനൻ, ജോമി പോൾ, ഒ ഡി അനിൽകുമാർ, ടി കെ മുരളീധരൻ, പി കെ സിജു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home