Deshabhimani

സംസ്കൃതദിനാഘോഷം സമാപിച്ചു

Sanskrit Day celebrations concluded.

സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃതദിനാഘോഷങ്ങളോടനുബന്ധിച്ച് കാലടി മുഖ്യ കാമ്പസില്‍ സംഘടിപ്പിച്ച സമാപനസമ്മേളനത്തില്‍ ഡോ. സി ജി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തുന്നു

വെബ് ഡെസ്ക്

Published on Oct 08, 2026, 01:36 AM | 1 min read

കാലടി


സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃതദിനാഘോഷം സമാപിച്ചു. വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ്‌ ഉദ്ഘാടനം ചെയ്തു. ഡോ. വി കെ ഭവാനി അധ്യക്ഷയായി. ഉജ്ജയിൻ മഹർഷിപാണിനി സംസ്കൃത ഏവം വേദിക് സർവകലാശാലാ മുൻ വൈസ് ചാൻസലര്‍ ഡോ. സി ജി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.


സംസ്കൃതമേഖലയിലെ സമഗ്രസംഭാവന പരിഗണിച്ച് സംസ്കൃതപണ്ഡിതന്‍ ഡോ. ജി ഗംഗാധരൻനായർ, ആയുർവേദ പഠന-ഗവേഷണരംഗത്തെ സംഭാവന പരിഗണിച്ച് ഡോ. കെ മുരളി, കൂടിയാട്ടമേഖലയിലെ സംഭാവന മുൻനിർത്തി ഉഷ നങ്ങ്യാർ എന്നിവരെ ആദരിച്ചു. വൈദ്യഭൂഷണം കെ രാഘവൻ തിരുമുൽപ്പാടിന്റെ ശേഖരത്തിലുള്ള താളിയോലകൾ ഡോ. കെ മുരളിയില്‍നിന്ന് രജിസ്ട്രാര്‍ ഡോ. ടി എസ് ലാന്‍സ്-ലെറ്റ്‌ ഏറ്റുവാങ്ങി. സിന്‍ഡിക്കറ്റ് അംഗങ്ങളായ ഡോ. കെ ഉണ്ണിക്കൃഷ്ണൻ, ഡോ. കെ എസ് ജിനിത, രജിസ്ട്രാര്‍ ഡോ. ടി എസ് ലാന്‍സ്-ലെറ്റ്‌, ഡോ. കെ എം സംഗമേശന്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home