നെൽപ്പാടം നികത്താൻ തള്ളിയ മണ്ണ് നീക്കംചെയ്യണം

മഞ്ഞള്ളൂർ പഞ്ചായത്തിലെ കൂവേലിപ്പടിയിൽ പാടത്ത് മണ്ണ് തള്ളിയനിലയിൽ
മൂവാറ്റുപുഴ
മഞ്ഞള്ളൂർ പഞ്ചായത്തിലെ കൂവേലിപ്പടി പ്രദേശത്ത് ഓടയിലും പരിസരപ്രദേശങ്ങളിലുംനിന്നുള്ള മണ്ണ് സമീപത്തെ തണ്ണീർത്തടത്തിൽ തള്ളിയത് നീക്കം ചെയ്യണമെന്ന് ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരെ നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്കുൾപ്പെടെ ഡിവൈഎഫ്‌ഐ പരാതി നൽകി. പഞ്ചായത്ത് പ്രസിഡന്റിന്റെ അറിവോടെയാണ് പാടം നികത്തുന്നതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. അനുമതിയില്ലാതെ പാടം നികത്താൻ ശ്രമിച്ചുവെന്നാണ് പരാതി. മേഖലാ സെക്രട്ടറി വിഷ്ണു സുകുമാരൻ, വൈസ് പ്രസിഡന്റ് അഹമ്മദ് ജലാലുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.










0 comments