നാട്ടുകാർക്ക് കൗതുകമായി മ്ലാവുകൾ

പെരുമ്പാവൂർ
വനത്തിൽ കാണുന്ന മ്ലാവുകൾ നാട്ടിലിറങ്ങി ഭയമില്ലാതെ മേയുന്നു. ഓടക്കാലി തച്ചയംപടി കനാൽ ബണ്ട് റോഡിലാണ് രണ്ടു വലിയ മ്ലാവുകളും കുഞ്ഞുങ്ങളും കനാൽബണ്ട് റോഡിലും പുല്ലുതിന്നാനെത്തുന്നത്.
കാരക്കാട്ട് ഇല്ലംവക മലയിലെ 50 ഏക്കർ കാടുപിടിച്ച സ്ഥലത്തും റബർ തോട്ടത്തിലുമാണ് ഇവയുടെ വാസം. 2018ലെ വെള്ളപ്പൊക്കത്തിനുശേഷമാണ് മ്ലാവുകളെ കണ്ടുതുടങ്ങിയത്. അഞ്ച് മയിലുകളും ഇവിടെ നിത്യസന്ദർശകരാണ്. മ്ലാവുകൾ കൃഷിനശിപ്പിക്കുന്നില്ലെങ്കിലും മയിലുകൾ പയർകൃഷി വ്യാപകമായി നശിപ്പിക്കുന്നുണ്ട്. നായകളെ മാത്രമാണ് മ്ലാവുകൾക്ക് ഭയം. മനുഷ്യർ അടുത്തുചെന്നാലും ഭയമില്ലാതെ തീറ്റയെടുക്കും.









0 comments