Deshabhimani

ഏഴ് സംസ്ഥാനങ്ങളിൽ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ്; പഞ്ചാബിൽ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തുടക്കമിട്ട് എഎപി

Upcoming Elections
വെബ് ഡെസ്ക്

Published on Oct 31, 2026, 03:02 PM | 2 min read

ന്യൂഡൽഹി: രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിൽ അടുത്ത വര്‍ഷം തെര‍ഞ്ഞെടുപ്പ് നടക്കും. വർഷാരംഭത്തിൽ അഞ്ച് സംസ്ഥാന നിയമസഭകളിലേക്കും അവസാന മാസങ്ങളിൽ രണ്ട് സംസ്ഥാന സഭകളിലേക്കും തെരഞ്ഞെടുപ്പ് ഉണ്ടാവും. ഇതിനായുള്ള തയാറെടുപ്പുകളും രാഷ്ട്രീയ ചലനങ്ങളും വേഗത്തിലായി.


മണിപ്പൂര്‍ നിയമസഭയുടെ കാലവാധിയാണ് ആദ്യം പൂര്‍ത്തിയാവുന്നത്. ഇവിടെ 60 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. തൊട്ടു പിന്നാലെ ഗോവയാണ്. അവിടെ 40 സീറ്റുകളാണ്. പഞ്ചാബിൽ നിയമസഭയുടെ കാലാവധി 2027 മാർച്ച് 16-ന് അവസാനിക്കും. അവിടെ 117 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഉത്തരാഖണ്ഡിൽ 70 സീറ്റുകളാണ് ഉള്ളത്. ഉത്തര്‍ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും അധികം നിയമസഭാ സീറ്റുകൾ. 403 മണ്ഡലങ്ങളിലായാണ് തെരഞ്ഞെടുപ്പ്. 2027 ഒടുവിലായി ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സംസ്ഥാനങ്ങളിൽ അഞ്ച് എണ്ണത്തിൽ ബിജെപിയാണ് ഭരണത്തിൽ. പഞ്ചാബിൽ എഎപിയും ഹിമാചലിൽ കോൺഗ്രസും.


Upcoming Elections in India


ഉത്തര്‍ പ്രദേശിൽ രണ്ടു തവണയായി തുടരുന്ന യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വെല്ലുവിളി നേരിടുന്നു. ഈ സാഹചര്യത്തിൽ വര്‍ഗ്ഗീയതയും വിഭാഗീയതയും കത്തിച്ച് വിദ്വേഷ വോട്ടുകൾ വഴി തുടര്‍ ഭരണം എന്ന ലക്ഷ്യമാണ്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി സംസ്ഥാനത്ത് എത്തി പ്രചരാണങ്ങൾക്ക് മാർഗ നിർദേശം നൽകി. മോദി ഷാ നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന യോഗി പക്ഷത്തെ തെരഞ്ഞെടുപ്പിലെ വെല്ലുവിളികൾ ഉയര്‍ത്തിക്കാട്ടി മെരുക്കുക കൂടി സന്ദര്‍ശന ലക്ഷമായിരുന്നു.


തെരഞ്ഞെടുപ്പ് നടത്തുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിലെയും ക്രമസമാധാന-തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ഇലക്ഷൻ കമ്മീഷൻ നിർദ്ദേശം നൽകി. 2027 ജനുവരിയോടെ കമ്മീഷൻ ഔദ്യോഗിക വിജ്ഞാപനവും തീയതികളും പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പഞ്ചാബിൽ ആദ്യം

ഇറങ്ങി എഎപി


പഞ്ചാബിൽ ഭരണകക്ഷിയായ ആം ആദ്മി പാര്‍ടി ആദ്യഘട്ടത്തിൽ 40 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി യോഗത്തിന് ശേഷമാണ് 40 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയത്. നിലവിലെ മുഖ്യമന്ത്രി ഭഗവന്ത് മാൻ തന്റെ സിറ്റിങ് സീറ്റായ ധൂരിയിൽ നിന്ന് തന്നെ വീണ്ടും ജനവിധി തേടും. നിയമസഭാ സ്പീക്കർ കുൽതാർ സിംഗ് സന്ധ്വാൻ (കോട്കപുര), ഡെപ്യൂട്ടി സ്പീക്കർ ജയ് കിഷൻ സിംഗ് റോറി (ഗഡ്ശങ്കർ), മന്ത്രി സഞ്ജീവ് അറോറ (ലുധിയാന വെസ്റ്റ്), കുൽദീപ് സിംഗ് ധലിവാൾ (അജ്നാല), ബ്രഹ്മം ശങ്കർ ജിമ്പ (ഹോഷിയാർപൂർ) തുടങ്ങി ഭരണപക്ഷ നേതാക്കൾ ആദ്യ ലിസ്റ്റിൽ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സിറ്റിംഗ് എംഎൽഎമാർക്ക് മുൻഗണന നൽകിക്കൊണ്ടാണ് എഎപി പ്രചാരണത്തിന്റെ ആദ്യഘട്ടം കെട്ടിപ്പടുക്കുന്നത് എന്ന സൂചനയാണുള്ളത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home