Deshabhimani

മഞ്ചേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

Wasp Attack in Manjeri
വെബ് ഡെസ്ക്

Published on Oct 31, 2026, 02:06 PM | 1 min read

മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. ശനിയാഴ്ച രാവിലെ നെല്ലിപറമ്പ് മൃഗാശുപത്രിക്ക് സമീപം ജോലി ചെയ്യുന്ന അഞ്ച് അയ്യങ്കാളി നഗര തൊഴിലാളികൾക്കാണ് കുത്തേറ്റത്. ചെട്ടിയങ്ങാടി വെള്ളപ്പാറകുന്ന് കണ്ണൻകുട്ടി (70), ആലങ്ങാട് ലക്ഷ്‌മി (55), ആലങ്ങാട് ഗീത (52), ആലങ്ങാട് വിലാസിനി (53), നെല്ലിപറമ്പ് ഇട്ടിഅക്കി (65) എന്നിവരെ പരിക്കേറ്റ് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home