Deshabhimani

കാലിഫോർണിയയിലെ ഷോപ്പിങ് മാളിൽ വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

crime news
വെബ് ഡെസ്ക്

Published on Oct 31, 2026, 04:00 PM | 1 min read

കാലിഫോർണിയ : കാലിഫോർണിയയിലെ സൊളാനോ ടൗൺ സെന്റർ ഷോപ്പിങ് മാളിലുണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. വെടിവെയ്പ്പിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാളിനുള്ളിലെ സ്പിരിറ്റ് ഹാലോവീൻ സ്റ്റോറിൽ വെള്ളിയാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്.


അതേസമയം, സംഭവത്തിൽ ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല. വെള്ളിയാഴ്ച രാത്രി ഏകദേശം 8:30 ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. മാളിനുള്ളിൽ വെടിയൊച്ച കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി ഓടുകയായിരുന്നു. അഞ്ച് മുതൽ ഏഴ് തവണ വരെ വെടിയൊച്ച കേട്ടതായാണ് റിപ്പോർട്ടുകൾ.


ഒന്നിലധികം പ്രതികൾ വെടിവെയ്പിൽ ഉൾപ്പെട്ടിട്ടുണ്ടെയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home