Deshabhimani

ചേരാനല്ലൂര്‍ വാഹനക്കുരുതി: ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പിണറായി വിജയൻ

pinarayi.png
വെബ് ഡെസ്ക്

Published on Oct 31, 2026, 05:10 PM | 1 min read

കൊച്ചി : ചേരാനല്ലൂര്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നടപടികൾ ഫലപ്രദമല്ലെന്നും തുടക്കം മുതൽ തങ്ങൾക്ക് നീതി കിട്ടില്ലെന്ന തോന്നൽ കുടുംബത്തിന് ഉണ്ടായെന്നും പിണറായി വിജയൻ പറഞ്ഞു. ചിറ്റൂരിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.


കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകി ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിതാവിന്റെ ചിത എരിയുന്നതിന് മുൻപ് തന്നെ ചില പ്രത്യക്ഷ നടപടികൾ കുടുംബത്തിന് സ്വീകരിക്കേണ്ടി വന്നു. നിയമസഭയിൽ വിവരം ഉന്നയിച്ചുവെന്നും സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് കൃത്യമായ മറുപടി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


'കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നുമാണ് സഭയിൽ സർക്കാർ പറഞ്ഞത്. എന്നാൽ നടപടികൾ മെല്ലെ പോവുകയാണെന്ന് കുടുംബത്തിന് തോന്നുകയാണ്. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് കാര്യങ്ങൾ പറഞ്ഞെങ്കിലും നീതി ലഭിക്കുന്നില്ലായെന്നാണ് തങ്ങൾക്ക് തോന്നുന്നതെന്ന് കുടുംബം എന്നോട് പറഞ്ഞു'.


'നിയമമറിയാവുന്ന ജഡ്ജിയുടെ പിന്തുണ പ്രതിക്കുണ്ടെന്ന് എല്ലാവർക്കുമറിയാം. സമ്പന്നർക്ക് എന്തുമാകാമെന്ന രീതി ഒരിക്കലും അം​ഗീകരിക്കാനാകില്ല. കൊടും ക്രൂരകൃത്യം ചെയ്ത ഒരാളെ 17 വയസേയുള്ളു എന്ന പേരിൽ സംരക്ഷിക്കുകയാണെന്ന തോന്നൽ സമൂഹത്തിന് ഉണ്ട്. ഇവർക്ക് കുട്ടികളെന്ന പരി​ഗണന കൊടുക്കാനാകില്ല. നിയമത്തിൽ മാറ്റം വരണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നതെന്നും' പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home