Deshabhimani

ഗര്‍ഭിണിക്ക് അയേണിന് പകരം പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് നൽകി; സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സാപിഴവ്

waynad
വെബ് ഡെസ്ക്

Published on Oct 31, 2026, 05:48 PM | 1 min read

വയനാട് : സംസ്ഥാനത്ത് വീണ്ടും ഗുരുതരമായ ചികിത്സാപിഴവ്. വയനാട് പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗർഭിണിയായ യുവതിക്ക് മരുന്നു മാറി നൽകിയെന്ന് പരാതി. അയേണിനുള്ള ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ മാറി നൽകിയതായി ആരോപണം.


പനമരം കീഞ്ഞുകടവ് വട്ടുകുത്ത് റാഹിന ആഷിഖി( 29 ) നാണ് ഇഞ്ചക്ഷൻ മാറി നൽകിയത്. പനമരം സ്വദേശി റാഹിന ഏഴ് മാസം ​ഗർഭിണിയാണ്. കൽപ്പറ്റ സർക്കാർ ആശുപത്രിയിൽ നിന്നും അയേണിനുള്ള ഇഞ്ചക്ഷന്റെ കുറിപ്പുമായാണ് യുവതി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയത്. രണ്ടാം തവണ ഇഞ്ചക്ഷനായി എത്തിയപ്പോഴാണ് തനിക്ക് തരുന്നത് ഈ മരുന്നല്ലെന്ന് യുവതി പറഞ്ഞത്. തുടർന്ന് ഡോക്ടർ മരുന്ന് പരിശോധിച്ച ശേഷം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷനാണെന്ന് കണ്ടെത്തുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home