ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ. ഗ്യാനേഷ് കുമാറിനെ പുറത്താക്കാനുള്ള പ്രമേയം മല്ലികാർജുൻ ഖർഗെ അവതരിപ്പിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടക്കുന്നത് ഖർഗെ പറഞ്ഞു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് വിചാരണ നടന്നത്. ഗ്യാനേഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) ക്രമക്കേടുകൾ ആരോപിച്ചാണ് വിചാരണ. മുൻ ലോക്‌സഭ സ്പീക്കർ മീരാ കുമാർ അധ്യക്ഷത വഹിച്ചു.









0 comments