വിഷമത്തോടെ മടങ്ങിയപ്പോൾ "മികച്ച നടനായി'

സലിംകുമാറും ടി എസ് ദേവദാസും (ഫയൽ ചിത്രം)
പറവൂർ
ബാല്യകാലസുഹൃത്ത് വിടപറഞ്ഞ വേദനയിലാണ് പൂയപ്പിള്ളി തളിയപ്പുറത്ത് ടി എസ് ദേവദാസ്. അഞ്ചുപതിറ്റാണ്ട് നീണ്ട സൗഹൃദത്തിൽ അനർഘനിമിഷങ്ങൾ ദേവദാസ് ഓർത്തെടുക്കുന്നു. 11 വയസ്സുള്ളപ്പോഴാണ് ആറുവയസ്സുകാരനായ സലിം കുമാറുമായി ചങ്ങാത്തത്തിലാകുന്നത്.
മാല്യങ്കര എസ്എൻഎം കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് പ്രദേശത്തെ കേസരി നാടകവേദി ട്രൂപ്പിൽ സലിമിന് അവസരം ലഭിച്ചത്. വ്യാപാരി വ്യവസായി സമിതി പറവൂരിൽ സംഘടിപ്പിച്ച സംസ്ഥാന അമച്വർ നാടകമത്സരത്തിൽ സലിമും ഞാനും ഉൾപ്പെടെയുള്ള സംഘം നാടകം അവതരിപ്പിച്ചു. ഫലം പ്രഖ്യാപിച്ചപ്പോൾ നിരാശയായി. ഒന്നും രണ്ടും സ്ഥാനം കിട്ടാതെ വിഷമിച്ചുമടങ്ങി. ഗേറ്റിനടുത്തെത്തുമ്പോൾ ഇതാ മറ്റൊരു അനൗൺസ്മെന്റ്. മികച്ച നടൻ സലിം കുമാർ. അത്ര പ്രധാനവേഷമായിരുന്നില്ല നാടകത്തിൽ സലിം കുമാറിനുണ്ടായിരുന്നത്.
കിട്ടുന്ന വേഷങ്ങൾ പൂർണതയോടെ അഭിനയിക്കാൻ സലിം കുമാറിനുള്ള കഴിവ് അന്നേ തിരിച്ചറിഞ്ഞെന്ന് ദേവദാസ്. തെരഞ്ഞെടുപ്പുകാലങ്ങളിൽ രൂക്ഷമായ വാദപ്രതിവാദം ഉണ്ടാകുന്നതും നാലഞ്ച് ദിവസം മിണ്ടാതെ പിണങ്ങുന്നതും ഇടതുപക്ഷപ്രവർത്തകനായ ദേവദാസ് ഓർക്കുന്നു.










0 comments