സിയാലിൽ ശബരിമല ഇടത്താവളം തുറന്നു

സിയാലിൽ ആരംഭിച്ച ശബരിമല ഇടത്താവളം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) ആരംഭിച്ച ശബരിമല ഇടത്താവളം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാൻ എംപി അധ്യക്ഷനായി. സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ്, എയർപോർട്ട് ഡയറക്ടർ ജി മനു എന്നിവർ സംസാരിച്ചു. 5000 ചതുരശ്രയടിയിലാണ് ഇടത്താവളമൊരുക്കിയിരിക്കുന്നത്. സിയാലിൽനിന്നും തിരിച്ചും കെഎസ്ആർടിസി സർവീസുണ്ട്.
ബുക്കിങ് കൗണ്ടർ ഇടാത്തവളത്തിൽ ഒരുക്കിയിട്ടുണ്ട്. ആവശ്യാനുസരണം ചാർട്ടേർഡ് ബസ് ബുക്കിങ് സൗകര്യവുമുണ്ട്. സർവീസും മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഹെലികോപ്‌ടർ സർവീസ് ബുക്കിങ്ങിനായി പ്രത്യേകം കൗണ്ടറും ഒരുക്കിയിട്ടുണ്ട്. ദേവസ്വം ഹെൽപ്‌ഡെസ്ക്, പ്രസാദം കൂപ്പൺ കൗണ്ടർ, പ്രീപെയ്ഡ് ടാക്സി ബുക്കിങ്, വെജിറ്റേറിയൻ ഭക്ഷണശാല, എസി വിശ്രമകേന്ദ്രം, ഫ്രീ വൈ-ഫൈ എന്നീ സൗകര്യങ്ങളുമുണ്ട്. തത്സമയ ഫ്ലൈറ്റ് വിവരങ്ങൾക്കായി ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേ സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. ആഭ്യന്തര ആഗമന ടെർമിനലിന് സമീപമായതുകൊണ്ടുതന്നെ തീർഥാടകർക്ക് വേഗത്തിൽ ഇടത്താവളത്തിലെത്തിച്ചേരാം.









0 comments