Deshabhimani

print edition ബംഗാളിലെ ക്രിസ്ത്യൻ മിഷണറി സ്കൂളുകൾ പൂട്ടിക്കുമെന്ന് ബിജെപി

bihar election
വെബ് ഡെസ്ക്

Published on Nov 18, 2026, 01:43 AM | 1 min read

കൊൽക്കത്ത : ബംഗാളിലെ ക്രിസ്ത്യൻ മിഷണറി സ്കൂളുകൾ അടച്ചുപൂട്ടുമെന്ന് ഭീഷണിമുഴക്കി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ സമീക് ഭട്ടാചാര്യ. ചില മിഷണറി സ്ഥാപനങ്ങൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും നിർബന്ധിത മതപരിവർത്തനം നടത്തുന്നുണ്ടെന്നും ആരോപിച്ചാണ് ഭീഷണി. ‘അസൻസോളിൽ മതപരിവർത്തനം നടക്കുന്നുണ്ട്‌. ഹിന്ദു സംസ്കാരത്തിന് എതിരായി ഇത് നടപ്പാക്കിയാൽ വെറുതെ വിടില്ല’ – സമീക് ഭട്ടാചാര്യ പറഞ്ഞു. നിർബന്ധിത മതപരിവർത്തനമെന്ന വ്യാജാരോപണം ഉന്നയിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെ ബിജെപി അക്രമങ്ങൾ അഴിച്ചുവിടുന്നതിന്റെ തുടർച്ചയാണിതെന്ന്‌ പ്രതിപക്ഷ പാർടികൾ പ്രതികരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home