Deshabhimani

14 ഡോക്ടർമാരെ സ്ഥലംമാറ്റി

പകരം ഡോക്ടർമാരെ നിയമിക്കാതെയാണ് കൂട്ട സ്ഥലംമാറ്റം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
അഖിൽ സദാശിവൻ..

Published on Nov 18, 2026, 01:47 AM | 1 min read

കൊല്ലം

പകർച്ചപ്പനി ഉൾപ്പെടെയുള്ള സാംക്രമികരോഗങ്ങൾ ജില്ലയെ കീഴ്‌പ്പെടുത്തുമ്പോഴും കൊല്ലം ഗവ. മെഡിക്കൽ കോളേജിൽനിന്ന് ഒറ്റയടിക്ക് മാറ്റിയത് 14ഡോക്ടർമാരെ. പകരം ഡോക്ടർമാരെ നിയമിക്കാതെയാണ് സുപ്രധാന വിഭാഗത്തിൽനിന്ന്‌ ഉൾപ്പെടെയുള്ളവരെ തലസ്ഥാനത്തെ കെ കരുണാകരൻ സ്‌മാരക മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. യുഡിഎഫ് സര്‍ക്കാര്‍ തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജാക്കി മാറ്റുമെന്നുപറഞ്ഞ കെ കരുണാകരൻ സ്‌മാരക മെഡിക്കൽ കോളേജിൽ ദേശീയ മെഡിക്കൽ കമീഷന്റെ പരിശോധന നടക്കാനിരിക്കെയാണ്‌ ജില്ലയിലെ 14ഡോക്ടർമാർ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ മെഡിക്കൽകോളേജുകളിൽനിന്നായി 113പേരെ മാറ്റിയത്. ഡോ. ഗിരീഷ് പ്രദായി (അസിസ്റ്റന്റ്‌ പ്രൊഫസർ, അനാട്ടമി), ഡോ. എം എൽ ദീപ്തി രാജ് (അസിസ്റ്റന്റ്‌ പ്രൊഫസർ, പത്തോളജി), ഡോ. സ്മിത പയസ് ഫ്രാൻസിസ് (അസിസ്റ്റന്റ്‌ പ്രൊഫസർ, മൈക്രോബയോളജി), ഡോ. അപർണ ജി ദാസ് (അസിസ്റ്റന്റ്‌ പ്രൊഫസർ, ഫാർമക്കോളജി), ഡോ. ചിന്ത (പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ), ഡോ. എ എസ്‌ അജിത് കൃഷ്ണൻ (പ്രൊഫസർ, പീഡിയാട്രിക്), ഡോ. ജയശ്രീ വാമൻ (പ്രൊഫസർ, ഗൈനക്കോളജി ), ഡോ. ഉണ്ണി ആർ പിള്ള (ഓർത്തോപീഡിക്), ഡോ. സി എസ്‌ ഷീബ (പ്രൊഫസർ, ഒപ്താൽമോളജി), ഡോ. സുചിത് റോയ് (പ്രൊഫസർ, ഇഎൻടി), ഡോ. ആർ സുമ (അസിസ്റ്റന്റ്‌ പ്രൊഫസർ, അനസ്തേഷ്യയോളജി), ഡോ. അഞ്ചു മാത്യു (അസിസ്റ്റന്റ്‌ പ്രൊഫസർ, സൈക്യാട്രി ), ഡോ. റീബ ജോർജ് (അസോസിയേറ്റ്‌ പ്രൊഫസർ, റേഡിയോ ഡയഗ്നോസിസ്), ഡോ. എ ഷാനവാസ് (അസിസ്റ്റന്റ്‌ പ്രൊഫസർ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ)എന്നിവരെയാണ് മാറ്റിയത്. ഇതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിലുള്ളവരുടെ ജോലി ഭാരം കൂടും. പിഎസ്‍സി വഴി നിയമനം നടത്താതെ സ്ഥലംമാറ്റുന്നതിൽ ഡോക്ടർമാർക്കിടയിലും അമർഷം പുകയുന്നുണ്ട് . മെഡിക്കൽ കോളേജിന് പുറമെ ജില്ലാ ആശുപത്രികളിലും താലൂക്കാശുപത്രികളിലും ഉൾപ്പെടെ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമാണ്. ജില്ലയിലെ വിവിധ ഗവ. ആശുപത്രികളിലായി 14കൺസൾട്ടന്റ്, 10 അസിസ്റ്റന്റ്‌ സർജൻ, അഞ്ച് സിവിൽ സർജൻ, അഞ്ച് ജൂനിയർ കൺസൾട്ടന്റ്, മൂന്ന് സീനിയർ കൺസൾട്ടന്റ് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പിഎസ്‌സിക്ക്‌ റിപ്പോർട്ട് ചെയ്ത ഒഴിവുകളാണിത്. എന്നാൽ, ഇത് നികത്താൻ ഇതുവരെയും നടപടി ഉണ്ടായിട്ടില്ല .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home