ലോകത്തെ മാറ്റുന്ന പോരാട്ടങ്ങൾ ചർച്ച ചെയ്ത് സംവാദം

കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘ലോകത്തെ മാറ്റുന്ന പോരാട്ടങ്ങളും ജനവിധികളും’ സംവാദത്തിൽ ഡോ. എം കെ സീതി വിഷയാവതരണം നടത്തുന്നു
കോഴിക്കോട് ലോകത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മുന്നേറ്റങ്ങളും അതിന്റെ തുടർചലനങ്ങളും ചർച്ച ചെയ്‌ത് കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സംവാദം. ‘ലോകത്തെ മാറ്റുന്ന പോരാട്ടങ്ങളും ജനവിധികളും’ എന്ന വിഷയത്തിൽ നടത്തിയ സംവാദത്തിൽ ഡോ. കെ എം സീതി സംസാരിച്ചു. ലോകത്ത് നടക്കുന്ന മുന്നേറ്റങ്ങൾക്ക് പുരോഗമനപരമായ ദിശ നൽകുന്നത് ഇടതുപക്ഷത്തിന്റെ ഇടപെടലുകളാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ ഇന്ത്യയിൽ നടക്കുന്ന മുന്നേറ്റങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ബജറ്റിന് മുമ്പ് ജെൻസികളുമായി ചർച്ച നടത്തുന്നത് പോലെയുള്ള പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസ്, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങളും അമേരിക്ക, ഇസ്രയേൽ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും സംവാദത്തിൽ ചർച്ചയായി. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ മോഡറേറ്ററായി. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, എ കെ രമേശ്, ഡോ. എം ജി സുരേഷ് കുമാർ, കെ ഇ എൻ, ഡോ. പി പി അബ്ദുൾ റസാക്ക് എന്നിവർ സംസാരിച്ചു. ഡോ. യു ഹേമന്ദ് കുമാർ സ്വാഗതവും കെ കെ സി പിള്ള നന്ദിയും പറഞ്ഞു.









0 comments