Deshabhimani

അന്നം മുട്ടും 
കണ്ണടച്ച് സര്‍ക്കാര്‍

Rate Hike
വെബ് ഡെസ്ക്

Published on Nov 18, 2026, 01:57 AM | 1 min read

കൊച്ചി

സാധാരണക്കാരന്റെ അന്നംമുട്ടിച്ച്‌ അരിമുതൽ നിത്യോപയോഗസാധനങ്ങളുടെയെല്ലാം വില അനിയന്ത്രിതമായി ഉയർന്നു. വിപണിയിൽ ഫലപ്രദമായി ഇടപെട്ട്‌ വില പിടിച്ചുനിര്‍ത്തേണ്ട സര്‍ക്കാര്‍സംവിധാനങ്ങള്‍ നിഷ്‌ക്രിയം. അരിയുടെ വിലയാണ് റോക്കറ്റ്‌ വേഗത്തിൽ കുതിച്ചത്‌. ആഗസ്‌ത്‌ മുതല്‍ അരിവില മേലോട്ടാണ്. ജനപ്രിയ ഇനമായ മട്ട അരിക്ക് 66 രൂപയാണ് കിലോഗ്രാമിന്‌ വില. 48–50 ആയിരുന്നു. 47 രൂപയായിരുന്ന ജയ അരിക്ക് 55 ആയി.


പച്ചരി 45ല്‍നിന്ന് 55ലേക്കും സുരേഖയ്ക്ക് 52ല്‍നിന്ന് 58ലേക്കും പൊന്നിക്ക് 60ല്‍നിന്ന് 90 രൂപയായും വില വര്‍ധിച്ചു. പഞ്ചസാരയ്ക്ക് വില വര്‍ധിച്ച് 60 മുതല്‍ 62 വരെയാണ് ചില്ലറവില്‍പ്പനവില. ബിരിയാണി അരികള്‍ക്കും വില വര്‍ധിച്ചു. കൈമയ്ക്ക് 145–152 രൂപയായിരുന്നത് വര്‍ധിച്ച് 182ലേക്കും ചില്ലറവിൽപ്പനകേന്ദ്രങ്ങളില്‍ 200-–240 രൂപ വരെയുമായി. ചുവന്നുള്ളി വില സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.


തമിഴ്നാട്ടില്‍നിന്ന്‌ വരവ് കുറഞ്ഞതോടെ കിലോയ്‌ക്ക്‌ 180 മുതല്‍ 200 രൂപവരെയാണ്‌. വിലക്കയറ്റം വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നു. ഉള്ളിവരവ് കുറഞ്ഞതും കേരളത്തില്‍ മുന്‍കൂട്ടി സംഭരിക്കാന്‍ കഴിയാഞ്ഞതും തിരിച്ചടിയായി. ഒക്ടോബറില്‍ 80–90 രൂപയായിരുന്നതാണ് ഇപ്പോള്‍ കുതിച്ചുകയറിയത്. വെളുത്തുള്ളിവിലയും റെക്കോഡിലാണ്. ഗ്രേഡനുസരിച്ച് കിലോഗ്രാമിന് 280 മുതല്‍ 360 വരെയാണ്‌ ചില്ലറവിൽപ്പന വില.


വിലവര്‍ധനമൂലം ഹോട്ടല്‍, കാറ്ററിങ് മേഖലയും പ്രതിസന്ധിയിലാണ്. ‌സവാള വില 50–60 നിരക്കിലാണ്. ഇഞ്ചിക്ക് കിലോ 150, ചെറുനാരങ്ങയ്ക്ക് 180, തക്കാളി 50, ഏത്തയ്‌ക്ക 80, കാരറ്റ് 100, തേങ്ങ 80 എന്നിങ്ങനെയാണ് കിലോയ്‌ക്ക്‌ ചില്ലറവിപണി വില. വിലക്കയറ്റമുണ്ടാകില്ലെന്ന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ പ്രഖ്യാപനമാണ് പാഴായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home