ജനങ്ങളുടെ ആശങ്ക പരിഹരിക്കണം
ചിറ്റാരി കരിങ്കൽ ഖനനം നിർത്തിവയ്‌ക്കണം: എൽഡിഎഫ്

ഇ കെ വിജയൻ, പി പി ചാത്തു എന്നിവരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സംഘം ചിറ്റാരി മല സന്ദർശിച്ചപ്പോൾ
നാദാപുരം പരിസ്ഥിതി ദുർബല പ്രദേശമായ ചിറ്റാരി മലയിലെ വൻകിട കരിങ്കൽ ഖനനം നിർത്തിവെയ്‌ക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. പശ്ചിമഘട്ട മലനിരകളിലെ ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പെടെ അധിവസിക്കുന്ന അതീവ പ്രാധാന്യമുള്ള പ്രദേശമാണ് ചിറ്റാരി മലയോരം. ഇവിടെ ഖനനത്തിന് അനുമതി നൽകിയത് മലയോര ജനതയെ ദോഷകരമായി ബാധിക്കും. ഖനന അനുമതി റദ്ദാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. എംഎൽഎയും എംപിയും ഉൾപ്പെടെയുള്ളവർ പ്രശ്നത്തിൽ ഇടപെടണം . ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ് വിലങ്ങാട് മലയോരം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു എന്നിവരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സംഘം ചിറ്റാരിമല സന്ദർശിച്ചു. എൽഡിഎഫ് നേതാക്കളായ സി എച്ച് മോഹനൻ, കരിമ്പിൽ ദിവാകരൻ, എൻ പി വാസു, രാജു അലക്സ്, വി പി ശശിധരൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.








0 comments