Deshabhimani

ബാബുവിന്റെ ഏദൻതോട്ടം

vividhayinam vilakal

ബാബു വീട്ടുമുറ്റത്ത് അടയ്ക്ക ഉണക്കാൻ നിരത്തുന്നു

വെബ് ഡെസ്ക്

Published on Nov 18, 2026, 02:12 AM | 1 min read

കുമരകം കുമരകം വെസ്റ്റ് കട്ടക്കയം വീട്ടിലെ നടുമുറ്റത്തേക്ക്‌ കണ്ണോടിച്ചാൽ നിറയെ അലങ്കാരച്ചെടികൾ. മുൻവശത്തുള്ള അരയേക്കറിലോ—കുരുമുളക്, വാനില, മഞ്ഞൾ, ബീൻസ്, പയർ, ജാതി, തെങ്ങ്, ചേമ്പ്, ചേന, ചീര, ഡ്രാഗൺ ഫ്രൂട്ട്....... വിവിധയിനം വിളകൾ. വീടിന്റെ ചായ്‌പ്പിനോട് ചേർന്നുള്ള തോട്ടിൽ മീൻകൃഷിയും. ഇവിടെയില്ലാത്ത കൃഷികളില്ല. കട്ടക്കയം വീട്ടിൽ എബ്രഹാം കുര്യൻ(ബാബു) എന്ന അറുപത്തൊമ്പതുകാരന്‌ പറയാനുള്ളത്‌ കൃഷിയിലൂടെ വിജയം കൊയ്‌ത കഥകളാണ്‌. പത്താം ക്ലാസിൽ പഠനം ഉപേക്ഷിച്ച്‌ കൈയിൽ തൂമ്പയുമേന്തി പറമ്പിലേക്ക്‌ ഇറങ്ങിയപ്പോൾ പൊന്നുവിളയിക്കാം എന്ന ആത്മവിശ്വാസം മാത്രമായിരുന്നു ബാബുവിന് കൈമുതൽ. അച്ഛൻ കുഞ്ചപ്പനെ സഹായിച്ചായിരുന്നു തുടക്കം. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. പത്താം ക്ലാസുവരെ പഠനത്തിനൊപ്പം കൃഷിയേയും ചേർത്തുപിടിച്ചു. ഇതിനിടയിൽ പഠനം ഉപേക്ഷിച്ച്‌ പൂർണകൃഷിയിലേക്ക്‌ മാറി. പിന്നീട്‌ ചെയ്യാത്ത കൃഷികൾ ചുരുക്കം. തൊട്ടതെല്ലാം പൊന്ന്‌. രാവിലെ എട്ടിന്‌ ബാബു പറമ്പിലിറങ്ങും. സഹായിയായി ഭാര്യ റീത്താമ്മയും എത്തും. പകൽ 12ഓടെ തിരികെ കയറും. വൈകിട്ടോടെ വീണ്ടും പറമ്പിലേക്ക്‌. മക്കളായ എബിയും ബിബിയും കുടുംബത്തോടൊപ്പം യുകെയിലാണ് താമസം. ഇളയമകൻ ബിബിക്ക്‌ കൃഷിയോട്‌ വലിയ താൽപര്യമാണ്‌. കിഴങ്ങും കാരറ്റും ബീറ്റ്‌റൂട്ടുമൊക്കെ കൃഷി ചെയ്ത് ബിബി അച്ഛന്റെ വഴി തന്നെ പിന്തുടരുന്നു. കൃഷിവിട്ടൊരു ജീവിതത്തെക്കുറിച്ച് ബാബുവിന് ചിന്തിക്കാൻ കഴിയില്ല. മനസിന് വലിയൊരു സന്തോഷമാണ് കൃഷിയിലൂടെ ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home