Deshabhimani

വെച്ചൂർ മോഡേൺ റൈസ് മിൽ പൂട്ടരുത്‌

കർഷക മാർച്ചിൽ വ്യാപക പ്രതിഷേധം

moden ris mil

വെച്ചൂർ മോഡേൺ റൈസ് മിൽ പൂട്ടാനുള്ള സർക്കാർ നീക്കത്തിനെതിരെ കർഷകസംഘം മില്ലിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം കെ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 18, 2026, 02:15 AM | 1 min read

വൈക്കം വെച്ചൂർ മോഡേൺ റൈസ് മിൽ പൂട്ടാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മില്ലിലേക്ക് നടത്തിയ മാർച്ചിൽ കർഷക പ്രതിഷേധമിരമ്പി. വെച്ചൂർ ബണ്ട് റോഡിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ കർഷകരും ബഹുജനങ്ങളും ഉൾപ്പടെ നൂറുകണക്കിനാളുകൾ അണിനിരന്നു. റൈസ് മില്ലിന് മുന്നിൽ നടന്ന പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി അംഗം കെ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതും തൊഴിലാളികളെ പിരിച്ചുവിട്ടതും മില്ലിനെ കടുത്ത പ്രതിസന്ധിയിലാക്കി. മില്ലിലെ സൈലോകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതോടെ സംഭരണം പൂർണതോതിൽ നടക്കുന്നില്ല. 12 താൽക്കാലിക ജീവനക്കാരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പിരിച്ചുവിട്ടത്. മാനേജ്മെന്റ് സർക്കാരിനോട് മില്ല് നിലനിർത്തുന്നതിന് സഹായം ആവശ്യപ്പെട്ടിട്ടും സർക്കാരും വകുപ്പും തിരിഞ്ഞുനോക്കുന്നില്ല. അപ്പർ കുട്ടനാടൻ മേഖലയിലെ കർഷകർക്ക് താങ്ങായ മോഡേൺ റൈസ് മില്ലിനെ സംരക്ഷിക്കുന്നതിന് സർക്കാർ തയ്യാറാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി എൻ രാജൻ അധ്യക്ഷനായി. സിപിഐ എം വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ, കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി ടി സെബാസ്റ്റ്യൻ, ടി ആർ സുഗതൻ, ജില്ലാ കമ്മിറ്റി അംഗം പി വി ഹരിക്കുട്ടൻ, ഏരിയ പ്രസിഡന്റ് പി ഹരിദാസ്, മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ കുഞ്ഞപ്പൻ, ഏരിയ ജോയിന്റ് സെക്രട്ടറി കെ ബി പുഷ്‌കരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home