Deshabhimani

ഷോറൂമിലേക്ക് കാറിടിച്ച് കയറ്റി ; 
ഒരാൾ അറസ്റ്റിൽ

കോഴിക്കോട് മിംസ് ഹോസ്പ്റ്റലിന് സമീപത്തെ ആപ്‌കോ ഹ്യൂണ്ടായ് ഷോറൂമിലേക്ക് പജേറോ വാന്‍ ഇടിച്ച് കയറ്റിയ നിലയിൽ

കോഴിക്കോട് മിംസ് ഹോസ്പ്റ്റലിന് സമീപത്തെ ആപ്‌കോ ഹ്യൂണ്ടായ് ഷോറൂമിലേക്ക് പജേറോ വാന്‍ ഇടിച്ച് കയറ്റിയ നിലയിൽ

വെബ് ഡെസ്ക്

Published on Nov 18, 2026, 02:05 AM | 1 min read

കോഴിക്കോട് പുതിയറയിലെ ആപ്‌കോ ഹ്യൂണ്ടായ് ഷോറൂമിലേക്ക് പജേറോ ഇടിച്ചുകയറ്റി. ജീവനക്കാരും ഉപഭോക്താക്കളും ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചൊവ്വ വൈകിട്ട് അഞ്ചോടെ പുതിയറ മിംസ് ആശുപത്രിക്ക് സമീപത്തെ ഷോറൂമിലായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന നാലംഗസംഘം ജീവനക്കാരെ കൈയേറ്റം ചെയ്തു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. സംഘത്തിലെ ആദര്‍ശി (30)നെ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മൂന്നുപേര്‍ ഇതിനിടയില്‍ ഓടി രക്ഷപ്പെട്ടു. മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home