Deshabhimani

സ്റ്റീൽ കോംപ്ലക്സിൽ നിന്നും ലോഹങ്ങളും
യന്ത്രഭാഗങ്ങളും കടത്തുന്നു

കാടുമൂടിയ ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് (ഫയൽ ചിത്രം)

കാടുമൂടിയ ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Nov 18, 2026, 02:00 AM | 1 min read

സ്വന്തം ലേഖകൻ ഫറോക്ക് പൂട്ടിക്കിടക്കുന്ന ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിൽ നിന്നും ലോഹ വസ്തുക്കളും യന്ത്ര ഭാഗങ്ങളും വ്യാപകമായി മോഷണംപോകുന്നു. 11 കെ വി വൈദ്യുതി സബ് സ്റ്റേഷനിലെ ലോഹഭാഗങ്ങൾ ഉൾപ്പെടെയാണ്‌ മുറിച്ചു കടത്തിയത്. കമ്പനിയുടെ പ്രവർത്തനത്തിനായി പിൻവശത്തായി സ്ഥാപിച്ച വൈദ്യുതി സബ് സ്റ്റേഷന്റെ എർത്തിങ് ചെമ്പ് കമ്പികൾ, ഫ്ലാറ്റ് ട്രിപ്പുകൾ എന്നിവ ഉപയോഗിച്ചുള്ള ഭൂഗർഭ ശൃംഖല മാന്തിയെടുത്ത നിലയിലാണ്‌. ലോഹങ്ങളും മറ്റും രാത്രിയിൽ വാഹനങ്ങളിൽ പലപ്പോഴായി കടത്തുന്നതായി പരിസരവാസികൾ പറഞ്ഞു. ​രണ്ടു വർഷം മുമ്പും 30 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ചെമ്പു കേബിളുകൾ ഇവിടെനിന്നും മോഷ്ടിക്കപ്പെട്ടിരുന്നു. ഈ സംഭവത്തിൽ നല്ലളം പൊലീസിൽ കേസുണ്ട്. നാട്ടുകാർ മോഷ്ടാക്കളെ പിടികൂടിയ സംഭവവുമുണ്ട്. കോടികളുടെ യന്ത്രങ്ങളും അനുബന്ധ ലോഹ ഉപകരണങ്ങളും യന്ത്ര ഭാഗങ്ങളുമുള്ള കമ്പനിയിൽ നിന്നും വിലപിടിപ്പുള്ള ലോഹങ്ങളും യന്ത്ര ഭാഗങ്ങളും തിട്ടപ്പെടുത്താനാകാത്തവിധം മോഷ്ടിക്കപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്‌. കാനറ ബാങ്കിന്റെ കടബാധ്യത തീർക്കാനെന്ന പേരിൽ ചെന്നൈ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ഉത്തരവിൽ സംസ്ഥാന സർക്കാരിന്റെ സമ്മതം തേടാതെ റായ്‌പുർ ആസ്ഥാനമായ ഛത്തീസ്ഗഡ് ഔട്ട്സോഴ്സിങ് സർവ്വീസ് എന്ന സ്വകാര്യ ഏജൻസിക്ക് സ്‌റ്റീൽ കോംപ്ലക്‌സ്‌ വിറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ എൽഡിഎഫ് സർക്കാരും തൊഴിലാളി സംഘടനകളും കോടതിയെ സമീപിച്ചിട്ടുണ്ട്‌. ഇതിൽ വിധിവന്നിട്ടില്ല. അതിനിടയിലാണ്‌ മോഷണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home