Deshabhimani

ആയിരങ്ങൾ അണിനിരന്ന്‌ സിഐടിയു കലക്ടറേറ്റ്‌ വളയൽ സമരം

സർക്കാരിനെതിരെ പ്രതിഷേധത്തിര തീർത്ത്‌ തൊഴിലാളികൾ

യുഡിഎഫ്‌ സർക്കാരിന്റെ തൊഴിലാളിദ്രോഹ നടപടിക്കെതിരായ കലക്ടറേറ്റ്‌ വളയൽ സമരത്തിന്റെ ഭാഗമായി സിഐടിയു ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനം
avatar
സ്വന്തം ലേഖകൻ

Published on Nov 18, 2026, 01:51 AM | 1 min read

കൊല്ലം

തൊഴിലാളിദ്രോഹ നടപടികളിലൂടെയും അന്യായമായ സ്ഥലംമാറ്റത്തിലൂടെയും സർവീസ്‌ മേഖലയെ തകർക്കുന്ന യുഡിഎഫ്‌ സർക്കാരിനെതിരെ പ്രതിഷേധമുന്നേറ്റം തീർത്ത്‌ സിഐടിയു. ജില്ലാ കമ്മിറ്റി ചൊവ്വാഴ്‌ച സംഘടിപ്പിച്ച കലക്ടറേറ്റ്‌ വളയൽ സമരത്തിൽ പങ്കെടുത്തത്‌ ആയിരങ്ങൾ. നൂറുകണക്കിന്‌ സ്‌ത്രീകൾ ഉൾപ്പെടെ സമസ്‌ത മേഖലകളിലെയും തൊഴിലാളികൾ അണിചേർന്ന സമരം സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. വിവിധ തൊഴിൽമേഖലയിൽ പണിയെടുക്കുന്നവർ ജില്ലാപഞ്ചായത്തിന്‌ മുന്നിൽ കേന്ദ്രീകരിച്ച്‌ പ്രകടനമായാണ്‌ കലക്ടറേറ്റ്‌ വളയൽ സമരത്തിന്‌ എത്തിയത്‌. എൻജിഒ യൂണിയൻ, കെഎസ്‌ടിഎ, കെജിഒഎ, കർഷകസംഘം തുടങ്ങിയ സംഘടനകളും പെൻഷൻ സംഘടനയും കെഎസ്‌എഫ്‌ഇ, സഹകരണ ജീവനക്കാരും സമരത്തിന്റെ ഭാഗമായി. ചുമട്ടുതൊഴിലാളികൾ റെഡ്‌ ബ്രിഗേഡ്‌ യൂണിഫോം ധരിച്ചാണ്‌ പ്രകടനത്തിൽ പങ്കെടുത്തത്‌. യോഗത്തിൽ സംഘാടക സമിതി ചെയർമാൻ ബി സുജിത്‌ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ്‌, സെക്രട്ടറി എസ്‌ ജയമോഹൻ, സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ നെടുവത്തൂർ സുന്ദരേശൻ, എസ്‌ ഹരിലാൽ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം എച്ച് ഷാരിയർ, സംഘാടക സമിതി കൺവീനർ എ എം ഇക്‌ബാൽ, ജില്ലാപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എസ്‌ ആർ അരുൺബാബു, എക്സ് ഏണസ്റ്റ്, എം ശിവശങ്കരപ്പിള്ള, ടി മനോഹരൻ, എസ്‌ എൽ സജികുമാർ, കെ സേതുമാധവൻ, മുരളി മടന്തകോട്‌, വി ആർ അജു, എസ്‌ സബിത, എസ്‌ സന്തോഷ്‌കുമാർ, എ ബിന്ദു, കെ ജി ബിന്ദു, എച്ച്‌ ബെയ്‌സിൽലാൽ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home