Deshabhimani

ഗായിക പുഷ്‌പവതിക്ക്‌ ഐക്യദാർഢ്യം

സാംസ്‌കാരിക സംഗമം തീർത്ത്‌ പുരോഗമന കലാസാഹിത്യ സംഘം

ഗായിക പുഷ്‌പവതിയെ തിരുവനന്തപുരം മാനവീയം വീഥിയിൽ പാടാൻ അനുവദിക്കാത്ത കോർപറേഷൻ നടപടിക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സാംസ്‌കാരിക സംഗമം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ഡി സുരേഷ്‌കുമാർ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 18, 2026, 01:40 AM | 1 min read

കൊല്ലം

ഗായിക പുഷ്‌പവതിയെ തിരുവനന്തപുരം മാനവീയം വീഥിയിൽ പാടാൻ അനുവദിക്കാത്ത കോർപറേഷൻ നടപടിയിലും പുരോഗമന കലാസാഹിത്യ സംഘം നേതാക്കളെ അറസ്റ്റ്‌ ചെയ്‌തതിലും പ്രതിഷേധിച്ച്‌ കൊല്ലത്ത്‌ പ്രകടനവും സാംസ്‌കാരിക സംഗമവും നടന്നു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചിന്നക്കട ബസ്‌ ബേയിൽ നടന്ന പ്രതിഷേധ സാംസ്‌കാരിക സംഗമം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ഡി സുരേഷ്‌കുമാർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ബീന സജീവ്‌ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ഡോ. സി ഉണ്ണിക്കൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ഹർഷകുമാർ, എസ്‌ ഹരിലാൽ, സംസ്ഥാന ക‍ൗൺസിൽ അംഗങ്ങളായ ഡി വിമല, വി എ ഹാഷിംകുട്ടി, ടി കെ മോഹനചന്ദ്രൻ, ശ്യാം പത്തനാപുരം, സനൽ ഇളന്പൽ, റസീന അജയകുമാർ, എം എസ്‌ ഷൈജു, ജി സുന്ദരൻ, എൻ പി ജവഹർ എന്നിവർ സംസാരിച്ചു. പ്രതിഷേധ ഗാനാലാപനത്തിൽ ആശ്രാമം ഉണ്ണിക്കൃഷ്‌ണൻ, ബെറ്റി സാർത്രെ, പനയം ഷാജി, ശ്രീകുമാർ ചവറ, ബാലൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home