Deshabhimani

ടയർ പഞ്ചറായി

സ്കൂൾ ബസ് മറിഞ്ഞ്‌ വിദ്യാർഥികളടക്കം 19 പേർക്ക് പരിക്ക്

കുന്നിക്കോട് ചേത്തടി ക്ഷേത്രത്തിനുസമീപം അപകടത്തിൽപ്പെട്ട സ്കൂൾ ബസ്‌
വെബ് ഡെസ്ക്

Published on Nov 18, 2026, 01:42 AM | 1 min read

കുന്നിക്കോട്

വിദ്യാർഥികളുമായി പോയ സ്വകാര്യ സ്കൂൾ ബസ് മറിഞ്ഞ് ഡ്രൈവറും സഹായിയും ഉൾപ്പെടെ 19പേർക്ക് പരിക്ക്. ചൊവ്വ പകൽ 3.40ന് ചേത്തടി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ചെങ്ങമനാട് പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിന്റെ 15–-ാം നമ്പർ കരാർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ പിൻഭാഗത്തെ ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഡ്രൈവർ മേലില അനിൽ ഭവനത്തിൽ അനിൽകുമാർ (52), സഹായി മേലില ഏദൻ ഹൗസിൽ ബിജി ജോർജ് (40)എന്നിവരെയും തലയ്ക്ക് പരിക്കേറ്റ ഇവാൻ പി സന്തോഷ്, അധീവ് ആദർശ് എന്നീ വിദ്യാർഥികളെയും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റവരെ ചെങ്ങമനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കാനായത്. അപകടത്തെതുടർന്ന് കൊല്ലം– തിരുമംഗലം ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞെത്തിയ കൊട്ടാരക്കര സിഐ ഗംഗപ്രസാദിന്റെ നേതൃത്വത്തിൽ ഗതാഗത തടസ്സം നീക്കി. മോട്ടോർവാഹന വകുപ്പ്‌ ഉദ്യോഗസ്ഥർ അപകടത്തിൽപ്പെട്ട വാഹനം പരിശോധിച്ചു. വരുംദിവസം പ്രദേശത്തെ എല്ലാ സ്കൂൾ വാഹനങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home