Deshabhimani

ഫാക്ടിൽ റെക്കോഡ്‌ ഉൽപ്പാദനം

factamfos

ഫാക്ടംഫോസ്

വെബ് ഡെസ്ക്

Published on Nov 18, 2026, 01:44 AM | 1 min read

കളമശേരി

ഫാക്ടിന്റെ ഫോസ്‌ഫേറ്റ് പ്ലാന്റിലെ ഉൽപ്പാദനത്തിന് സർവകാല റെക്കോഡ്. ശനിയാഴ്ചമാത്രം 604 മെട്രിക് ടൺ ഫോസ്‌ഫേറ്റ് (ഫാക്ടംഫോസ് ) ഉൽപ്പാദിപ്പിച്ചാണ് കമ്പനി നേട്ടം സ്വന്തമാക്കിയത്. ഇത് പ്ലാന്റിന്റെ ശേഷിയേക്കാളും കൂടിയ ഉൽപ്പാദനമാണ്. 2010 ജനുവരി 11ന് രേഖപ്പെടുത്തിയ 591 മെട്രിക് ടൺ ആണ് ഇതിനുമുമ്പുള്ള ഉയർന്ന ഉൽപ്പാദനം.


ചരിത്രനേട്ടം സ്വന്തമാക്കിയതിന് ഓഫീസർമാരെയും ജീവനക്കാരെയും തൊഴിലാളികളെയും മാനേജ്മെന്റ്‌ അനുമോദിച്ചു. ഉയർന്ന ഉൽപ്പാദനമുണ്ടായെങ്കിലും വിവിധ ഗോഡൗണുകളിലായി ലക്ഷക്കണക്കിന് ടൺ വളം കെട്ടിക്കിടക്കുകയാണ്. മാർക്കറ്റിങ് വിഭാഗം കാര്യക്ഷമമായാൽമാത്രമേ വിൽപ്പന വർധിപ്പിച്ച് കമ്പനിക്ക് നേട്ടം ആർജിക്കാനാകൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home