Deshabhimani

ലഹരിവേട്ടയ്ക്ക് അവധി; പെരുമ്പാവൂരിലെ തൂഫാൻ സേനയ്‌ക്ക്‌ ശബരിമല ഡ്യൂട്ടി

Operation Toofan

പിപി റോഡിലെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾ

വെബ് ഡെസ്ക്

Published on Nov 18, 2026, 01:40 AM | 1 min read

പെരുമ്പാവൂർ

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂരിൽ നിയോഗിച്ച പൊലീസ് സേനയെ ശബരിമല ഡ്യൂട്ടിയുടെ പേരിൽ പിൻവലിച്ചു. മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ പൊലീസ്, എക്സൈസ് നടപടികൾ ആരംഭിക്കുന്നുവെന്ന്‌ പറഞ്ഞാണ് പദ്ധതി നടപ്പാക്കിയത്.


ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗം കൂടുതലായ പെരുമ്പാവൂരിൽ നേരിട്ടെത്തിയായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം. ആഗസ്‌ത്‌ 14 മുതലാണ്‌ 24 സിപിഒമാരും ഹവിൽദാരും അടങ്ങുന്ന ഒരു പ്ലാറ്റൂൺ സായുധ പൊലീസ് സേനയെ മയക്കുമരുന്ന്‌ വേട്ടയ്‌ക്കെന്ന പേരിൽ നിയോഗിച്ചത്‌. അതാണ്‌ നാല്‌ മാസം പിന്നിട്ടപ്പോൾ പിൻവലിച്ചിരിക്കുന്നത്‌. തൂഫാൻ വന്നിട്ടും ലഹരിമാഫിയ സംഘങ്ങൾ പെരുന്പാവൂരിൽ സജീവമാണ്‌.


അനുബന്ധ കുറ്റകൃത്യങ്ങളും പെരുകുന്നു. പെരുമ്പാവൂരിൽ നിരവധി കടകളിലാണ്‌ അനധികൃതമായി പാൻമസാല വിൽക്കുന്നത്‌. നഗരസഭ നടപടിയെടുക്കുന്നുമില്ല. ബിവറേജിനുമുന്നിലും ലഹരിസംഘങ്ങൾ തമ്പടിക്കുന്ന പാലക്കാട്ടുതാഴം പാലത്തിനുസമീപത്തും ഒഴിഞ്ഞ പറമ്പുകളിലുമായി അജ്ഞാതമൃതദേഹങ്ങൾ കണ്ടെത്തുന്നത്‌ പതിവായി. കഴിഞ്ഞ ആറുമാസത്തിനിടെ മുപ്പതോളം അജ്ഞാതമൃതദേഹങ്ങളാണ് പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home