അശ്വ പ്രോമിസിങ് അത്-ലറ്റ് അവാർഡ് കെ ജെ അമിഷയ്ക്ക്

വൈപ്പിൻ
സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 600 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണമെഡൽ നേടിയ കെ ജെ അമിഷയെ ഇന്റർനാഷണൽ അത്‌ലറ്റുകളുടെയും ഒളിമ്പ്യന്മാരുടെയും കൂട്ടായ്മ അത്‌ലറ്റ്സ് വെൽഫെയർ അസോസിയേഷൻ (അശ്വ) പ്രോമിസിങ് അത്‌ലറ്റായി തെരഞ്ഞെടുത്തു.
നെടുങ്ങാട് കൊടക്കാട്ടുതറ ജനീഷ്–സ്മിത ദന്പതികളുടെ മകൾ കെ ജെ അമിഷ നായരമ്പലം ഭഗവതിവിലാസം ഹയർസെക്കൻഡറി സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിയാണ്. ഡിസംബർ ആറിന് മൂവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ 10,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് സമ്മാനിക്കുമെന്നും ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റുകളെ ചടങ്ങിൽ അനുമോദിക്കുമെന്നും അശ്വ പ്രസിഡന്റ് റോയ് വർഗീസ് അറിയിച്ചു.








0 comments