പാട്ടും പറച്ചിലുമായി ജാനകിയമ്മയ്ക്ക് ഗാനാഞ്ജലി

‘പാട്ടും പറച്ചിലും ജാനകിയമ്മയ്ക്ക് ഗാനാഞ്ജലി’ കലാ സാഹിത്യസംഘം ഏരിയ സെക്രട്ടറി ഷാജി യോഹന്നാൻ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
പുരോഗമന കലാസാഹിത്യസംഘം അങ്കമാലി ഏരിയ കൺവൻഷന്റെ ഭാഗമായി കവരപ്പറമ്പ് മേഖല സംഘടിപ്പിച്ച ‘പാട്ടും പറച്ചിലും എസ് ജാനകിയ്ക്ക് ഗാനാഞ്ജലി’, പുരോഗമന കലാസാഹിത്യസംഘം ഏരിയ സെക്രട്ടറി ഷാജി യോഹന്നാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി എസ് അനൂപ് അധ്യക്ഷനായി. ഗായകരായ ശരണ്യ ഡിറ്റോ, എം ഡി ജോയി, ധന്യ പ്രദീപ്, മൃദുല ശബരീഷ്, വിഷ്ണു ശബരീഷ് എന്നിവർ നയിച്ചു.
ചായയ്ക്കൊപ്പം പാട്ടും വർത്തമാനങ്ങളുമായി അതിരാവിലെ ചെങ്കായി കവലയിലെ ബാലൻ ചേട്ടന്റെ ചായക്കടയിലാണ് ഒത്തുകൂടിയത്.
ചിത്രകാരൻ കെ ആർ കുമാരൻ, സെക്രട്ടറി എം ജെ ബേബി, കൗൺസിലർ ദീപ ജയകുമാർ, എം എ ഗ്രേസി, എ ബി ജയകുമാർ എന്നിവർ സംസാരിച്ചു. വ്യാഴം വൈകിട്ട് നാലിന് കുറുമശേരി സർവീസ് കോ-–ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടക്കുന്ന ഏരിയ കൺവൻഷൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് ശ്രീനി ശ്രീകാലം അധ്യക്ഷനാകും.










0 comments