ad
Deshabhimani

7.5 കോടിയുടെ 
ലഹരിമരുന്ന്‌ നശിപ്പിച്ചു

Drugs

മയക്കുമരുന്നും കഞ്ചാവും നശിപ്പിക്കുന്നതിനായി കൊച്ചി സിറ്റി പൊലീസ്‌ 
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെത്തിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jul 30, 2026, 03:10 AM | 1 min read

കൊച്ചി


വിവിധ കേസുകളിൽ പിടികൂടിയ 7.5 കോടിയുടെ ലഹരിമരുന്ന്‌ കൊച്ചി സിറ്റി പൊലീസ്‌ നശിപ്പിച്ചു. ബുധൻ രാവിലെ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലാണ്‌ സിറ്റി പൊലീസ്‌ കമീഷണർ എസ്‌ കാളിരാജ്‌ മഹേഷ്‌കുമാറിന്റെ നേതൃത്വത്തിൽ നശിപ്പിച്ചത്‌.


ഇതിൽ 587 കിലോ കഞ്ചാവ്‌, 2.46 കിലോ എംഡിഎംഎ എന്നിവ ഉൾപ്പെടുന്നു. 143 ഗ്രാം നൈട്രോസെപാം ഗുളികകളും ഒരുകിലോ ഹാഷിഷ്‌ ഓയിലും 77 ഗ്രാം ബ്ര‍ൗൺ ഷുഗറും നശിപ്പിച്ചു. ഡിസിപി അശ്വതി ജിജി, നാർകോട്ടിക്‌ സെൽ അസിസ്‌റ്റന്റ്‌ കമീഷണർ ടി ഡി സുനിൽ കുമാർ, സ്പെഷ്യൽ ബ്രാഞ്ച് എസിപി വി എസ്‌ പ്രശാന്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ്‌ മയക്കുമരുന്ന്‌ നശിപ്പിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home