എസ് ജാനകിയെ അനുസ്‌മരിച്ചു

ചങ്ങമ്പുഴ സംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച ജാനകി സ്മൃതിസന്ധ്യയിൽ സംഗീതസംവിധായകൻ ബിജിബാൽ സംസാരിക്കുന്നു
കൊച്ചി
ഇടപ്പള്ളി ചങ്ങമ്പുഴ സംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച ജാനകി സ്മൃതിസന്ധ്യയിൽ സംഗീതസംവിധായകൻ ബിജിബാൽ അനുസ്മരണ പ്രഭാഷണം നടത്തി. ജാനകിയമ്മ ഗാനം ആലപിക്കുമ്പോൾ ഗായികതന്നെ ഗാനമായി മാറുന്ന വിസ്മയകരമായ അനുഭവമാണ് കേൾക്കുന്നവർക്ക് ലഭിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി പ്രകാശ് അധ്യക്ഷനായി. സംഗീതസംവിധായകൻ ബേണി, ഗാനരചയിതാക്കളായ ആർ കെ ദാമോദരൻ, ഷിബു ചക്രവർത്തി, സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി ടി ജി രവി കുമാർ എന്നിവർ സംസാരിച്ചു. എസ് ജാനകി പാടിയ ഗാനങ്ങൾ കോർത്തിണക്കിയ ഗാനാഞ്ജലിയുമുണ്ടായി.










0 comments