ad
Deshabhimani

മുന്നറിയിപ്പില്ലാതെ കാനയിലെ സ്ലാബുകൾ നീക്കി ; ഇഎസ്ഐ റോഡിലെ 
വീട്ടുകാർ കുടുങ്ങി

road work
വെബ് ഡെസ്ക്

Published on Nov 28, 2025, 02:30 AM | 1 min read


പെരുമ്പാവൂർ

എഎം റോഡിൽനിന്ന് ഇഎസ്ഐ ആശുപത്രിയിലേക്കുള്ള റോഡിലെ കാനയ്ക്കുമുകളിലെ സ്ലാബ് മുന്നറിയിപ്പില്ലാതെ നീക്കിയതിനാൽ സമീപവാസികൾ വാഹനങ്ങൾ പുറത്തിറക്കാനാകാതെ കുടുങ്ങി. ഓടനിർമാണത്തിനായി രാത്രിയിലാണ് സ്ലാബുകൾ എടുത്തുമാറ്റിയത്. സമീപവാസികളെയും ആശുപത്രി അധികൃതരെയും മുൻകൂട്ടി അറിയിക്കാതെയാണ് സ്ലാബുകൾ നീക്കിയത്. രാവിലെ ജോലിക്ക് പോകേണ്ടവരും നടക്കാൻ വയ്യാത്ത രോഗികളുമായി ആശുപത്രിയിലെത്തിയവരുമാണ് വലഞ്ഞത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഓട പൊളിച്ചപ്പോൾ പൈപ്പുകൾ പൊട്ടിയതിനാൽ ഇഎസ്ഐ റോഡിൽ താമസിക്കുന്നവരുടെ കുടിവെള്ളവും തടസ്സപ്പെട്ടു.


പൈപ്പ് പൊട്ടി ശുദ്ധജലം കാനയിലൂടെ ഒഴുകുകയാണ്. വൈദ്യുതിത്തൂണുകൾക്കും ഇളക്കം സംഭവിച്ചിട്ടുണ്ട്. മില്ലുംപടി റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ പി കെ സിദ്ദീഖ് പിഡബ്ല്യുഡി ഓഫീസിൽ പരാതി നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home