ad
Deshabhimani

വാച്ചാക്കൽ റോഡിന് 
42.70 ലക്ഷം അനുവദിച്ചു

road fund
വെബ് ഡെസ്ക്

Published on Oct 10, 2025, 02:45 AM | 1 min read


വൈപ്പിൻ

എടവനക്കാട് പഞ്ചായത്തിലെ വാച്ചാക്കൽ റോഡിന്റെ നിർമാണത്തിന് ഭരണാനുമതി ലഭിച്ചതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. 42.70 ലക്ഷം രൂപയാണ് റോഡിനായി അനുവദിച്ചത്.


അഞ്ചാംവാർഡിലെ വാച്ചാക്കൽ കടക്കര തെക്കേ അനുബന്ധം രണ്ടാംറീച്ചും വാച്ചാക്കൽ -കടക്കര കിഴക്ക് വീരൻപുഴ തേവരത്തറമുതൽ ആനി താന്നിപ്പിള്ളി റോഡുവരെയുമാണ് പുനരുദ്ധരിക്കുന്നത്. ഹാർബർ എൻജിനിയറിങ്‌ വകുപ്പിനാണ് നിർവഹണ ചുമതല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൃത്യമായി സഹകരിച്ചാൽ സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നും എംഎൽഎ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home