കളമശേരിയിൽ 8 ഗ്രാമീണ റോഡുകൾക്ക് ഭരണാനുമതി
ജൽജീവൻ പുനരുദ്ധാരണത്തിനായി കടുങ്ങല്ലൂരിലെ 2 റോഡുകൾക്ക് 90 ലക്ഷം

ആലുവ
സംസ്ഥാന സർക്കാരിന്റെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി കളമശേരി നിയമസഭാമണ്ഡലത്തിലെ എട്ട് റോഡുകൾ നിർമിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി. കടുങ്ങല്ലൂർ പഞ്ചായത്തിലെ ഏലൂക്കര ഇലഞ്ഞിച്ചോട് ജങ്‌ഷൻ പടുവത്തിപ്പള്ളി റോഡ്, സൗഹൃദ റോഡ് -കീരപ്പിള്ളി ജങ്‌ഷൻ റോഡ് എന്നിവ ഉൾപ്പെടെയാണ് എട്ടു റോഡുകൾ അനുവദിച്ചിരിക്കുന്നത്. 45 ലക്ഷം രൂപവീതമാണ് രണ്ട് റോഡുകൾക്കും അനുവദിച്ചിരിക്കുന്നത്. ജൽജീവൻ മിഷൻ പ്രവൃത്തികളെ തുടർന്നുള്ള റോഡ് പുനർനിർമാണം നീണ്ടുപോകുന്ന സാഹചര്യത്തിൽ പകരമായി അടിയന്തരപ്രാധാന്യത്തോടെ അനുവദിച്ചതാണ് ഈ റോഡുകളെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകൾക്ക് അനുമതി ലഭിച്ചത്. കരുമാല്ലൂർ പഞ്ചായത്തിലെ കൈപ്പട്ടി റോഡ്–- 45 ലക്ഷം രൂപ, ചാലക്ക സ്ലൂയിസ് ബ്രിഡ്ജ് -ആറാട്ടുകടവ് റോഡ് -കട്ടവിരിക്കൽ–- 45 ലക്ഷം രൂപ, ആലങ്ങാട് പഞ്ചായത്തിലെ പുന്നയ്ക്കാപറമ്പ് റോഡ്– -20 ലക്ഷം രൂപ, ഹിന്ദി വിദ്യാലയം നേതാജി കല്ലൂർപടി ഇറിഗേഷൻ റോഡ് നേതാജി ചോയ്സ് റോഡ്– -20 ലക്ഷം രൂപ, പൂപ്പിള്ളിക്കാട് പെരിയാർവാലി കനാൽ റോഡ്– -20 ലക്ഷം, കരുമാല്ലൂർ പഞ്ചായത്തിലെ പറയാൻപള്ളം പുതുക്കാട് നാല് സെന്റ് കോളനി റോഡ്– - 36 ലക്ഷം എന്നീ റോഡുകൾക്കാണ് ഭരണാനുമതി നൽകിയത്. പുതിയ റോഡുകൾ കൂട്ടിച്ചേർത്ത് നേരത്തേയുള്ള ഭരണാനുമതി പുതുക്കിയാണ് സർക്കാരിന്റെ ഉത്തരവ്. ഇതോടെ മണ്ഡലത്തിലെ ഗതാഗതസൗകര്യം മെച്ചപ്പെടുമെന്നും ജൽജീവൻ മിഷൻ പദ്ധതിയിൽ തകർന്ന റോഡുകൾ പുനർനിർമിക്കുന്നതിന് അടിയന്തരപ്രാധാന്യമുള്ളതിനാലാണ് ഗ്രാമീണറോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.










0 comments