ad
Deshabhimani

റോഡ്‌ നിർമാണം നിലച്ചു

Road construction stopped

പാതിവഴിയിൽ നിർമാണം നിലച്ച എടവനക്കാട് 14–ാം വാർഡിലെ റോഡ്

വെബ് ഡെസ്ക്

Published on Jul 13, 2026, 01:16 AM | 1 min read

വൈപ്പിൻ


എടവനക്കാട് പഞ്ചായത്ത്‌ 14–ാം വാർഡിൽ പട്ടികജാതി വിഭാഗക്കാർ താമസിക്കുന്നിടത്തേക്ക് കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച റോഡ് നിർമാണം പാതിവഴിയിൽ നിലച്ചു. പണിക്കായി വഴിയിൽ ഇറക്കിയിട്ടിരിക്കുന്ന കരിങ്കല്ലുകളും മറ്റും നാട്ടുകാരുടെ യാത്രയ്‌ക്ക്‌ തടസ്സം ഉണ്ടാക്കുകയും അപകടങ്ങൾക്ക്‌ കാരണമാകുകയും ചെയ്യുന്നു. ഇവിടെ പലരും വീണ് പരിക്കേൽക്കുന്നതും പതിവാണ്.


വാച്ചാക്കൽ മുനക്കൽ ബാലഭദ്രദേവി ക്ഷേത്രത്തിലേക്കുള്ള ഏകവഴിയാണിത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുന്പ്‌ ആരംഭിച്ച നിർമാണം അധികം വൈകാതെ നിലച്ചു. വാച്ചാക്കൽ തോടിന്റെ പാർശ്വഭിത്തി കെട്ടുന്നതിനും മൂന്നിടങ്ങളിൽ കലുങ്കും നിർമിച്ച് റോഡ് ഉണ്ടാക്കാനും മുൻ എംഎൽഎയാണ് ഫണ്ട് അനുവദിച്ചത്. പണി മുടങ്ങിയ സാഹചര്യത്തിൽ വാർഡ് അംഗം ഇടപെട്ട് എത്രയുംവേഗം റോഡ് നിർമാണം പൂർത്തീകരിക്കണമെന്ന് സ്ഥലവാസികൾ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home