Deshabhimani

പെട്ടിക്കട പൊളിച്ചതിൽ പ്രതിഷേധം

വൃദ്ധദമ്പതികൾ റോഡ് ഉപരോധിച്ചു ​

Road blocked

പെട്ടിക്കട നശിപ്പിച്ചെന്നാരോപിച്ച് വൃദ്ധദമ്പതികൾ ഇടപ്പള്ളി–പുക്കാട്ടുപടി റോഡിൽ കുത്തിയിരുന്നപ്പോൾ

വെബ് ഡെസ്ക്

Published on Jun 19, 2026, 02:20 AM | 1 min read

കാക്കനാട്


സ്വകാര്യഭൂമിയിൽ പ്രവർത്തിച്ചിരുന്ന പെട്ടിക്കട കുടിയൊഴിപ്പിക്കലിന്റെ മറവിൽ നഗരസഭ തകർത്തതായി ആരോപിച്ച് വൃദ്ധദമ്പതികൾ റോഡിൽ പ്രതിഷേധസമരം നടത്തി. തുടർന്ന്‌ മണിക്കൂറുകളോളം ഗതാഗതതടസ്സമുണ്ടായി. തൃക്കാക്കര അമ്പലത്തിന് എതിർവശം പ്രവർത്തിച്ചിരുന്ന കടയാണ് നഗരസഭാ അധികൃതർ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് അടിച്ചുതകർത്തത്.


​കളപ്പുരക്കൽ പുതവാംമൂലയിൽ അബ്ദുൾ ഷുക്കൂർ (86), ഭാര്യ നെബീസ (69) എന്നിവരുടെ ഉപജീവനമാർഗമായിരുന്നു കഴിഞ്ഞ 12 വർഷമായി ഇവിടെ പ്രവർത്തിച്ചിരുന്ന പെട്ടിക്കട. ബുധൻ രാത്രി ഒമ്പതോടെയായിരുന്നു സംഭവം. നഗരസഭാ നടപടിയിൽ മനംനൊന്ത ദമ്പതികൾ ഉടൻതന്നെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ ഇടപ്പള്ളി–പുക്കാട്ടുപടി റോഡിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുകയും ഗതാഗതം പൂർണമായും സ്തംഭിക്കുകയും ചെയ്തു. ഒടുവിൽ പൊലീസെത്തി ദമ്പതികളുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് സമരം അവസാനിപ്പിച്ചത്.


​കട തകർത്തതിന് പിന്നാലെ അവശിഷ്ടങ്ങൾപോലും നീക്കംചെയ്യാതെ ജീവനക്കാർ മടങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു. കച്ചവടം ചെയ്‌തിരുന്ന സ്ഥലം ഭൂവുടമ അനുവദിച്ച് നൽകിയതാണെന്നും, കടയ്ക്ക് ലൈസൻസ് ലഭിക്കുന്നതിനായി പലതവണ നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും അനുകൂലനടപടി ഉണ്ടായില്ലെന്നും അബ്ദുൾ ഷുക്കൂർ പറഞ്ഞു. അനധികൃത നിർമിതികൾക്കെതിരായ നടപടിയുടെ ഭാഗമായാണ് കട പൊളിച്ചതെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കുമ്പോഴും, ഹൃദ്‌രോഗിയായ ഷുക്കൂറിന്റെയും കുടുംബത്തിന്റെയും ഏകവരുമാനമാർഗമാണ് ഇതോടെ അടഞ്ഞത്. കഴിഞ്ഞ അഞ്ചിന് നഗരസഭ ആരംഭിച്ച ഒഴിപ്പിക്കലിൽ ഇതുവരെ 285 ഓളം വഴിയോരക്കടകൾ നീക്കംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home